കൺട്രി സിങ്ങർ ജോ ഡിഫ്ഫി കോവിഡ് ബാധിച്ച് മരിച്ചു

ടെന്നീസി(അമേരിക്ക): പ്രശസ്ത കൺട്രി സിങ്ങർ ജോ ഡിഫ്ഫി (61) കോവിഡ് വൈറസ് ബാധിച്ച് മരിച്ചു. ടെന്നീസിലെ നാഷ് വില്ലയിൽ വെച്ചാണ് ഡിഫ്ഫിയുടെ അന്ത്യം സംഭവിച്ചതെന്ന് അദ്ദേഹത്തിന്‍റെ പബ്ലിസിറ്റി ഒാഫീസറായ സ്കോട്ട് ആഡ്കിൻസ് അറിയിച്ചു. വൈറസ് ബാധയുണ്ടെന്ന വിവരം ഡിഫ്ഫി വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.

ഒക്​ലഹോമയിലെ തുൽസ സ്വദേശിയായ ഡിഫ്ഫി, കഴിഞ്ഞ 25 വർഷമായി ഗ്രാൻഡ് ഒലെ ഒാപ്പറയിലെ അംഗമായിരുന്നു. ഹോൻകി ടോങ്ക് ആറ്റിറ്റ്യൂട്, പ്രോപ് മീ അപ്പ് ബിസൈഡ് ദ ജൂക്ബോക്സ്, ബിഗർ ദാൻ ദ ബീറ്റൽസ്, ഈഫ് ദ ഡെവിൾ ഡാൻസ്ഡ് എന്നിവ ഡിഫ്ഫിയുടെ ഹിറ്റ് സംഗീത ആൽബങ്ങളാണ്.

'സെയിം ഒാൾഡ് ട്രെയിൻ' എന്ന ഗാനത്തിന് മെർലെ ഹെഗാർഡുമായി ഗ്രാമി പുരസ്കാരം ഗിഫ്ഫി പങ്കിട്ടിരുന്നു.

1920കളിൽ തെക്കേ അമേരിക്കയിൽ തുടക്കം കുറിച്ച ജനപ്രിയ അമേരിക്കൻ സംഗീത വിഭാഗമാണ് കൺട്രി മ്യൂസിക്. കൺട്രി ആൻഡ് വെസ്റ്റേൺ എന്ന പേരിലും ഈ സംഗീതം അറിയപ്പെടുന്നു.

അപ്പാലാച്ചിൻ നാടൻ സംഗീതം അടക്കം അമേരിക്കൻ നാടോടി ഗാനങ്ങൾ, ബ്ലൂസ് എന്നിവയിൽ നിന്നാണ് കൺട്രി മ്യൂസിക് രൂപം പ്രാപിച്ചത്.


Tags:    
News Summary - Country Singer Goes Diffi died by Covid 19 -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT