ചിത്രശലഭം; മനോഹരമായ പ്രണയഗാനവുമായി നിഷാദ്​ VIDEO

രഞ്​ജിത്​ സംവിധാനം ചെയ്​ത തിരക്കഥ എന്ന ചിത്രത്തെ കുറിച്ച്​ ഓർക്കു​േമ്പാൾ നമ്മുടെ കാതുകളിലേക്ക്​​ ഓടിയെത്ത ുന്ന ഒരു ഗാനമുണ്ട്​ ശരത്​ സംഗീതം നൽകിയ ‘പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ ലാസ്യമാർന്നണയും സുരഭീരാത്രീ... ഈ ഗാനത് തിലൂടെ മലയാളികളുടെ മനസ്സിൽ കേറിക്കൂടിയ ഗായകനാണ്​ നിഷാദ്​. സിനിമാ ഗാനങ്ങൾക്ക്​ പുറമേ നിഷാദ്​ ആൽബം മേഖലയിലേക്ക ്​ കടന്നിരിക്കുകയാണിപ്പോൾ.

ചിത്രശലഭം എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിലെ ആദ്യ ഗാനം ഇപ്പോൾ യൂട്യൂബിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്​. നാല്​ ഗാനങ്ങളുൾപ്പെട്ട ആൽബത്തിലെ ‘നേർത്ത നിലാവിൻെറ’ എന്ന്​ തുടങ്ങുന്ന ഗാനമാണ്​ ആദ്യമായി റിലീസ്​ ചെയ്​തിരിക്കുന്നത്​.

പി.കെ ഗോപിയുടെ വരികൾക്ക്​ സംഗീതം നൽകിയത്​ ബിജീഷ് കൃഷ്ണയാണ്​. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതാക​ട്ടെ നിഷാദും ഭാര്യ സവിജയും മകന്‍ ആദിത്യനുമാണ്. നിഷാദിൻെറ ബന്ധു കൂടിയായ അനുശ്രീ ചന്ദ്രനാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

തിരക്കഥയിലെ ഗാനത്തിന്​ പുറമേ മാമ്പഴക്കാലത്തിലെ 'കണ്ടു കണ്ടു കൊതി കൊണ്ടു കൊണ്ടു' എന്ന ഗാനവും നോട്ടത്തിലെ മയങ്ങിപ്പോയി, നടനിലെ ഒറ്റയ്ക്കു പാടുന്ന തുടങ്ങിയ ഗാനങ്ങളും നിഷാദ് പാടിയിട്ടുണ്ട്.

Full View
Tags:    
News Summary - Chithrashalabham Nertha Nilavinte by K K Nishad-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT