‘ഭൂമി’യുടെ പാട്ടുമായി മഡോണയും കൂട്ടരും

കോഴിക്കോട്: നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ പുതിയ സംഗീത ആൽബവുമായി രംഗത്ത്. ‘ഭൂമി’ എന്ന് പേരിട്ട സംഗീത ആൽബ ത്തിലെ പാട്ടാണ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

റോബി എബ്രഹാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മാത്യു പണിക്കരുടേതാണ് വരികൾ. മഡോണയും ദീപക് കുട്ടിയും ചേർന്നാണ് 'ആലോലം ആടിവരുന്നതാരാണോ' എന്ന ഗാനം പാടിയിരിക്കുന്നത്. മഡോണയുടെ സഹോദരി മിഷേൽ സെബാസ്റ്റ്യൻ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Full View

ഗുഡ് വിൽ എന്‍റർടെയിൻമെന്‍റാണ് ആൽബം യൂട്യൂബിൽ റിലീസ് ചെയ്തത്.

Tags:    
News Summary - bhhumi music album of madonna sebastian -music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.