തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിെൻറ നിലയില്‍ നേരിയ പുരോഗതി. ജീവന്‍രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചികിത്സയിലുള്ളതെങ്കിലും ഇവയുടെ തോത് കുറച്ചുകൊണ്ടുവരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇരുവരുടെയും ചികിത്സക്കായി ഒാള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസില്‍) നിന്ന് ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാര്‍ ആലോചിക്കുന്നുണ്ട്്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണം. ചികിത്സ സ്വകാര്യ ആശുപത്രിയിൽ ആയതിനാൽ അവരുമായും ചർച്ച വേണം. ഇക്കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അറിയുന്നു.
ബാലഭാസ്കറിെൻറ നില ഗുരുതരമാണെങ്കിലും മരുന്നുകളോട് നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തോത് കുറച്ചതിനോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും നല്ല സൂചനയാണെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ബാലഭാസ്കറിെൻറ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്.
കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്നാനാഡിക്കുണ്ടായ ക്ഷതം പരിഹരിക്കാൻ ശസ്ത്രക്രിയ നടത്തണം. അതേസമയം, ബാലഭാസ്കറിെൻറ തിരിച്ചുവരവിനായി പ്രാർഥനയോടെ കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ചികിത്സയിലുള്ള ഡ്രൈവർ അര്‍ജുെൻറ ആേരാഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.