ബാലഭാസ്​കറി​െൻറ മരണം; ഡ്രൈവർ രണ്ട്​ കേസുകളിലെ പ്രതിയെന്ന്​ പൊലീസ്​

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. അപകട സമയത്ത്​ ബാ ലഭാസ്​കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ രണ്ട്​ കേസുകളിലെ പ്രതിയാണെന്ന്​ പൊലീസ്​ കണ്ടെത്തി. ബാലഭാസ്കറിന് റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ആരോപിച്ചു പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു​ അന ്വേഷണം.

ബാലഭാസ്​കറുമായി സാമ്പത്തിക ഇടപാടുള്ള ആയുർവേദ ഡോക്​ടറുടെ ബന്ധുവായി അർജു​​​െൻറ പേരിൽ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​. എ.ടി.എം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നതാണു കേസ്.

അപകട സമയത്ത്​ ഇയാളാണ്​ വണ്ടിയോടിച്ചതെന്ന്​ ബാലയുടെ ഭാര്യ ലക്ഷ്​മി മൊഴി നൽകിയിരുന്നുവെങ്കിലും ഇതിന്​ വിപരീതമായി താനല്ല ഒാടിച്ചതെന്നാണ്​ അർജുൻ പൊലീസിനെ അറിയിച്ചത്​​. ദീർഘദൂര യാത്രകളിൽ ബാലു വാഹനം ഓടിക്കാറില്ലെന്നും അപകടം നടക്കുമ്പോൾ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്നുമായിരുന്നു ലക്ഷ്​മിയുടെ മൊഴി. എന്നാൽ ആ സമയം ലക്ഷ്​മി ഉറക്കമായിരുന്നതിനാലാണ്​ അങ്ങനെ പറഞ്ഞതെന്ന്​ ഡ്രൈവർ അർജുനും പൊലീസിനോട്​ പറഞ്ഞു.

അതേസമയം ബാലഭാസ്​കറി​​​െൻറ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് പിതാവ്​ ഉണ്ണിയുടെ ആവശ്യം. ഭാര്യ ലക്ഷ്മിയുടെയും അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി​. പാലക്കാടുള്ള ആയുർവേദ കേന്ദ്രത്തെപ്പറ്റി അന്വേഷിക്കണമെന്ന്​ ബാലയുടെ പിതാവ്​ സി.കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - balabhaskar death draiver is a criminal says police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT