ബാലഭാസ്​കർ ഓർമ്മയായിട്ട്​ ഒരു വർഷം

തിരുവനന്തപുരം: പ്രമുഖ വയലിനിസ്​റ്റ്​ ബാലഭാസ്​കർ വിടവാങ്ങിയിട്ട്​​ ഇന്നേക്ക്​ ഒരു വർഷം. തൃശൂരിൽ നിന്ന്​ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ പള്ളിപ്പുറത്തിന്​ സമീപം 2018 സെ‌പ്തംബർ 25ന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മരിക്കുന്നത്.

ബാലഭാസ്​കറും ഭാര്യ ലക്ഷ്​മിയും മകൾ തേജസ്വി ബാലയും ഡ്രൈവർ അർജ്ജുനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്​. മകൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരസ്​പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി ഈ കാറപകടം സംബന്ധിച്ച്​ ദുരൂഹതകൾ ബാക്കിയായി. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക്​ ക്രൈംബ്രാഞ്ച്​ എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്​തരല്ല. ബാലഭാസ്​കറിൻെറ മരണം സംബന്ധിച്ച്​ കുടുംബത്തിൻെറ ആവശ്യപ്രകാരം സി.ബി.ഐക്ക്​ വിടാനുള്ള നടപടികൾ നടക്കുകയാണ്​​.

വയലിൻ തന്ത്രികളിൽ ബാലഭാസ്​കർ സൃഷ്​ടിച്ച വിസ്​മയ ലോകം വലിയ ആരാധക വൃന്ദത്തെയാണ്​ സൃഷ്​ടിച്ചത്​. ഏറ്റവും അടുപ്പമുള്ളവർക്ക്​ അദ്ദേഹം ‘ബാലു’ ആയിരുന്നു. പുഞ്ചിരി തൂകുന്ന മുഖത്തോടുകൂടി എത്ര വിഷമകരമായ ഇൗണവും അനായാസം അവതരിപ്പിക്കുന്ന ബാലു ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയത്​ വളരെ പെ​ട്ടെന്നാണ്​. ടെലിവിഷൻ ഷോകളിലൂടെ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി. ബാലു ഇന്ന്​ ഏവർക്കും നീറുന്ന ഓർമ്മയാണ്​.

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഇന്ന് ബാലഭാസ്കറിൻെറ സ്​മരണ പുതുക്കുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്​.

Tags:    
News Summary - balabhaskar death anniversary -music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT