ബിദിഷ ബെസ്ബാറു ആത്മഹത്യ ചെയ്ത നിലയിൽ; ഭർത്താവ് അറസ്റ്റിൽ

ഗുവഹാതി: ജഗ്ഗ ജാസൂസ് എന്ന ബോളിവുഡ് ചിത്രത്തിലെ നടിയും ഗായികയുമായ ബിദിഷ ബെസ്ബാറുഹിനെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗുവഹാതിയിലെ ഉസൻ ബസാർ സ്വദേശിയാണ് ബിദിഷ. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ദാമ്പത്യ പ്രശ്നങ്ങളാണ് ബിദിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത് സ്വദേശിയായ നിഷീത് ഝായുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Assamese singer Bidisha Bezbaruah commits suicide, found dead in Gurugram music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.