ആത്മഹത്യയെക്കുറിച്ച് നിരന്തരമായി ചിന്തിച്ചിരുന്നു- എ.ആർ റഹ്മാൻ

ജീവിതത്തിൽ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് നിരന്തരമായി ചിന്തിച്ചിരുന്നതായി ഇന്ത്യയുടെ സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. കൃഷ്ണ ത്രിലോക് രചിച്ച ഒരു സ്വപ്നത്തിന്റെ കുറിപ്പുകൾ (Notes of a Dream) എന്ന തൻറെ ജീവചരിത്രത്തിൻറെ മുംബൈയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റഹ്മാൻ.

25ാം വയസ്സു വരെ ഞാൻ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു. എനിക്കത് നല്ല സമയമായിരുന്നില്ല. അച്ഛന്റെ മരണത്തിനു ശേഷം അനുഭവപ്പെട്ട ശൂന്യതയാണ് ആത്മഹത്യയുടെ ചിന്തകളുണ്ടാക്കിയത്. ആ സമയത്ത് ധാരാളം കാര്യങ്ങൾ സംഭവിച്ചു. പിന്നീട് കരിയര്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമങ്ങള്‍ തുടങ്ങി. പതുക്കെ പതുക്കെ ഞാന്‍ നിര്‍ഭയനായി. മരണം എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. അതിനാൽ എന്തിന് ഭയപ്പെടണം എന്ന ചിന്ത വന്നു- റഹ്മാൻ വെളിപ്പെടുത്തി. തന്റെ കരിയറിലെ പ്രാരംഭഘട്ടത്തിലെ താഴ്ചകൾ പിന്നീട് ധൈര്യം ലഭിക്കാൻ സഹായിച്ചു.

എന്റെ അച്ഛൻറെ മരണവും അദ്ദേഹം ജോലി ചെയ്യുന്ന രീതിയും കാരണം ഞാൻ പല സിനിമകളും ചെയ്തില്ല. എനിക്ക് 35 സിനിമകൾ ലഭിച്ചു, ഞാൻ രണ്ടെണ്ണം മാത്രമാണ് ചെയ്തത്. എല്ലാവരും അദ്ഭുതപ്പെട്ടു. നിങ്ങൾ ഇതിനെയൊക്കെ എങ്ങനെ മറികടക്കും‍?നിങ്ങൾക്ക് എല്ലാം ഉണ്ട്, അത് പിടിച്ചെടുക്കുക. അപ്പോൾ എനിക്ക് 25 വയസ്സായിരുന്നു. എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. അത് ഭക്ഷണം കഴിക്കുന്നത് പോലെയാണ്. നിങ്ങൾ അസ്വസ്ഥനായിരിക്കുമ്പോൾ നിങ്ങൾ ചെറിയ ഭക്ഷണം കഴിച്ചാലും അത് മതിയാകും.

പിതാവും സംഗീതഞ്ജനുമായ ആർ.കെ ശേഖർ മരിക്കുമ്പോൾ റഹ്മാന് ഒമ്പത് വയസ്സായിരുന്നു പ്രായം. പിന്നീട് അഛൻെറ സംഗീത ഉപകരണങ്ങൾ വാടകക്ക് കൊടുത്താണ് കുടുംബം ജീവിച്ചത്. ചെറു പ്രായത്തിലെ സംഗീത ഉപകരണങ്ങൾ റഹ്മാൻെറ നിത്യജീവിതത്തിൻെറ ഭാഗമായിരുന്നു.

12 മുതൽ 22 വരെയുള്ള വയസ്സിനിടയിൽ ഞാൻ എല്ലാം പൂർത്തിയാക്കിയിരുന്നു. എനിക്ക് ബോറടിച്ചിരുന്നു. കഴിഞ്ഞ കാലത്തിലേക്ക് പോകാതിരിക്കാൻ സ്വയം മാറുകയായിരുന്നു. എന്റെ യഥാർത്ഥ പേര് ദിലീപ് കുമാർ എനിക്ക് ഇഷ്ടമായിരുന്നില്ല. എന്തുകൊണ്ടാണ് അതിനോട് എനിക്ക് വെറുപ്പ് തോന്നിയതെന്ന് അറിയില്ല. എന്റെ വ്യക്തിത്വവുമായി ഇത് പൊരുത്തപ്പെടുന്നില്ലെന്ന് എനിക്ക് തോന്നി. മറ്റൊരു വ്യക്തിയാകാൻ ഞാൻ ആഗ്രഹിച്ചു. കഴിഞ്ഞകാലത്തെ ഭാരങ്ങളിൽ നിന്നും മുക്തി നേടാൻ ഞാൻ ആഗ്രഹിച്ചു. 20ാം വയസ്സിലാണ് റഹ്മാൻ മണിരത്നത്തിൻറെ റോജയിലൂടെ ഇന്ത്യൻ സംഗീതലോകത്തെ ഞെട്ടിക്കുന്നത്. പിന്നീട് അദ്ദേഹവും കുടുംബവും സൂഫി ഇസ്ലാമിസം തെരഞ്ഞെടുക്കുകയായിരുന്നു.


Tags:    
News Summary - AR Rahman says he contemplated suicide till age 25- music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.