മുംബൈ: അറുപത്തിയഞ്ച്കാരനായ ഗായകൻ അനുപ് ജലോട്ടയും 28കാരിയായ ജസ്ലീൻ മാത്തറുമായുള്ള വിവാദ പ്രണയബന്ധം അവസാനിച്ചു. ബിഗ്ബോസ് എന്ന ചാനൽ പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെയുള്ള ഒരു ടാസ്കിനിടെയാണ് ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞത്.
അനൂപ് ജലോട്ടയും സംഗീത വിദ്യാർഥിയും സഹ ഗായികയുമായ ജസ്ലീനും സംഗീത പഠനകാലത്തായിരുന്നു പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം അറിയിച്ചിരുന്നു. മകളുടെ പാട്ട് മെച്ചപ്പെടുത്തുന്നതിന് മൂന്നോ നാലോ വർഷം മുമ്പാണ് 65 കാരനായ ജലോട്ടയുടെ അടുത്ത് അവളെ പറഞയച്ചത്. അവരുടെ ബന്ധം ഇവ്വിധം ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു ജസ്ലീെൻറ പിതാവ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.