വിമാനത്തിനകത്ത് യൂണിഫോമിട്ട് നൃത്തം ചെയ്ത് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കാബിൻ ക്രൂവിനെതിരെ നടപടിയുമായി എയർ ഇന്ത്യ. എത്രയും പെട്ടന്ന് വീഡിയോ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ കർശനമായ നടപടികളായിരിക്കും നേരിേടണ്ടി വരികയെന്നും എയർ ഇന്ത്യ ജോലിക്കാർക്ക് മുന്നറിയിപ്പ് നൽകി. നൃത്തം ചെയ്ത 20 വയസ്സുകാരികളായ കാബിൻ ക്രൂ അംഗങ്ങളോടാണ് എയർ ഇന്ത്യയുെട ഉത്തരവ്.
യൂട്യൂബ്, മ്യൂസിക്കലി, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ഇത്തരം വീഡിയോകൾ നിരന്തരം പങ്കുവെക്കപ്പെടുന്നുണ്ടെന്നും ഇത് കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും എയർ ഇന്ത്യ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും എയർ ഇന്ത്യ നിർദേശിച്ചു.
തുടർച്ചയായി അഞ്ച് മാസത്തോളം ശമ്പളം വൈകിച്ചതിന് ഇൗയിടെയാണ് എയർ ഇന്ത്യ വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാർക്ക് ജൂലൈ മാസത്തിലെ ശമ്പളം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.