ഇൻഡിഗോ ജീവനക്കാരെ ഭീഷണിപ്പെടുത്തി​ യുവഗായകൻ ആദിത്യ നാരായൺ 

റായ്​പൂർ: ​പ്രശ്​സ്​ത ഗായകൻ ഉദിത്​ നാരായണ​​െൻറ മകനും യുവഗായകനുമായ ആദിത്യ നാരായൺ  എയർലൈൻസ്​ ജീവനക്കാരോട്​ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. റായ്​പൂർ വിമാനത്താവളത്തിൽ എത്തിയ ആദിത്യ ഇൻഡി​ഗോ എയർലൈൻസ്​ ജീവനക്കാരോടാണ്​ തട്ടികയറിയത്​. 
17 കിലോ ലഗേജാണ്​ വിമാനത്താവളത്തിൽ അനുവദിച്ചിരുന്നത്​. അനുവദീയമായതിലും കൂടുതൽ ബാഗേജുമായി എത്തിയ ഗായകനെ ചോദ്യം ചെയ്​തതിനാണ്​ ആദിത്യ ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്​. ‘നീയെപ്പോഴെങ്കിലും മുംബൈയിൽ വരിയാണെങ്കിൽ അന്ന്​ കണ്ടോളാം’ എന്നായിരുന്നു ഗായക​​െൻറ ഭീഷണി. എന്നാൽ എയർലൈൻസ്​ അധികൃതർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. ജീവനക്കാരോട്​ മാപ്പുപറയിപ്പിച്ച ശേഷമാണ്​ ആദിത്യയെ വിമാനത്തിൽ കയറ്റിയത്​. 

ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരനാണ്​ തന്നോട്​ അപമര്യാദയായി പെരുമാറിയതെന്ന്​ ആദിത്യ പ്രതികരിച്ചു. ബാഗേജി​​െൻറ പേരിൽ പോലും എയർലൈൻ അധികൃതർ യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്തമെന്ന്​ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്ന്​ ആദിത്യയുടെ സംഘാംഗം ആരോപിച്ചു. 

ദസറ ആഘോഷങ്ങളുടെ ഭാഗമായി റായ്​പൂരിൽ സംഗീതപരിപാടി അവതരിപ്പിച്ച ശേഷം മുംബൈയിലേക്ക്​ മടങ്ങാനെത്തിയതായിരുന്നു ആദിത്യ.

Tags:    
News Summary - Aditya Narayan Caught Bad-mouthing an Airline Staff Member at Raipur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.