സ്റ്റോക്ക്ഹോം: ഒരുകാലത്ത് സംഗീതപ്രേമികളുടെ ആവേശമായിരുന്ന വിഖ്യാത മ്യൂസിക് ബാൻഡ് ‘അബ്ബ’ 35 വർഷങ്ങൾക്കു ശേഷം പുതിയ ഗാനങ്ങളുമായി സംഗീതലോകത്ത് സാന്നിധ്യമറിയിക്കാനെത്തുന്നു. തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അബ്ബ ഇക്കാര്യം അറിയിച്ചത്.
പുറത്തിറക്കാനുദ്ദേശിക്കുന്ന രണ്ടു ഗാനങ്ങളിലൊന്നായ ‘െഎ സ്റ്റിൽ ഹാവ് ഫെയ്ത്ത് ഇൻ യൂ’ എന്ന ഗാനം ബി.ബി.സിയും എൻ.ബി.സിയും ചേർന്ന് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടിയിലൂടെ ഡിസംബറിൽ പുറത്തിറങ്ങും. 1972ൽ സ്വീഡനിലാണ് ബാൻഡിന് തുടക്കമാവുന്നത്. മമ്മ മിയ, ഡാൻസിങ് ക്വീൻ, ചിക്വിറ്റിറ്റ, സൂപ്പർ ട്രൂപ്പർ തുടങ്ങി അബ്ബയുടെ 40 കോടി ആൽബങ്ങളാണ് വിറ്റുപോയത്.
So, ABBA is back. pic.twitter.com/uQIoqvNGtW
— PeterSweden (@PeterSweden7) April 27, 2018
Happy reunion ABBA....
— A.R.Rahman (@arrahman) April 28, 2018
Come to India soon ..You have fans here!!
2016ൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ചെറു സാന്നിധ്യമായതല്ലാതെ 1982 മുതൽ അബ്ബ തങ്ങളുടെ സംഗീത പ്രകടനത്തിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. അവതാർ എന്ന പേരിലുള്ള പുതിയ േപ്രാജക്ടിെൻറ ഭാഗമായാണ് പുതിയ ഗാനം പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.