ഇന്ത്യന്‍ സംഗീതം വളര്‍ച്ചയുടെ പാതയില്‍- എ.ആര്‍.റഹ്മാന്‍

ദുബൈ: ഇന്ത്യന്‍ സംഗീതരംഗം വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്ന് സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്മാന്‍. കഴിഞ്ഞ നാലഞ്ചു വര്‍ഷമെടുത്ത് പരിശോധിച്ചാല്‍  വലിയ  മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുതിയ തലമുറ ഗാനങ്ങളെയും ആശയങ്ങളെയും വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കുന്നു. എല്ലാവരുമല്ളെങ്കിലും  ചിലരെങ്കിലും മികച്ച പ്രഫഷണലുകളാണെന്നും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആവര്‍ത്തനം വരാതെ നോക്കുക എന്നതാണ് സര്‍ഗാത്മക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മുന്നിലുള്ള വെല്ലുവിളി. നിരന്തരം മാറിക്കൊണ്ടിരിക്കണം.  വൈകാതെ മലയാളത്തില്‍ സംഗീതം നല്‍കാനത്തെുമെന്ന് ചോദ്യത്തിന് മറുപടിയായി എ.ആര്‍.റഹ്മാന്‍ പറഞ്ഞു. 
ഈയിടെ വിവാദമായ ജെല്ലിക്കെട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനവികാരത്തെ പിന്തുണക്കണമെന്നായിരുന്നു എ.ആര്‍.റഹ്മാന്‍െറ മറുപടി. ചെന്നൈയില്‍ ജീവിക്കുന്ന തനിക്ക് അവിടെ നടക്കുന്ന സംഭവങ്ങളെ അവഗണിക്കാനാവില്ല. ജനങ്ങള്‍ക്ക് പിന്തുണയും സഹായവും അന്ന് ആവശ്യമായിരുന്നു. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉപവാസത്തിനൊരുങ്ങിയതായിരുന്നു. മണിരത്നത്തിന്‍െറ ‘കാട്ര് വെളിയിടൈ’,  ബ്രിട്ടീഷ് സിനിമ ‘വൈസ്രോയിസ് ഹൗസ’്, സ്വന്തം ചിത്രമായ ‘വണ്‍ ഹാര്‍ട്ട്’ തുടങ്ങിയ നിരവധി സിനിമകളില്‍ സംഗീത ചുമതല ഏറ്റെടുത്തതായി റഹ്മാന്‍ അറിയിച്ചു.
മാര്‍ച്ച് 17ന് ഷാര്‍ജയില്‍ നടക്കുന്ന ‘മാതൃഭൂമി എ.ആര്‍.റഹ്മാന്‍ ലൈവ്’ പരിപാടിയുടെ പ്രഖ്യാപനം അദ്ദേഹം ചടങ്ങില്‍ നടത്തി. എം.വി.ശ്രേയാംസ്കുമാറും ചടങ്ങില്‍ സംബന്ധിച്ചു.
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT