‘മുത്തശ്ശിഗദ’യിലെ പാട്ട് ഹിറ്റ് ചാര്‍ട്ടിലേക്ക്

നല്ല ഗാനങ്ങള്‍കൊണ്ട് ശ്രദ്ധേയമായിരുന്നു 28 വര്‍ഷം മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് വിനീത് നായകനായ ‘ഒരു മുത്തശ്ശിക്കഥ’ എന്ന ചിത്രം. എന്നാല്‍ ഇതാ വരുന്നു ’ഒരു മുത്തശ്ശി ഗദ’എന്ന ജൂഡ് ആന്‍്റണി ജോസഫ് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ചിത്രം. കഥയല്ല ഗദയാണെങ്കിലും പാട്ടിന് കുറവില്ല. അടിപൊളി ബഹളമില്ലാതെയിറങ്ങിയ ഇതിലെ  ‘തെന്നല്‍ നിലാവിന്‍്റെ’ എന്ന ഗാനം ഇറങ്ങിയ ദിവസംതന്നെ ഹിറ്റായി. റിലീസ് ചെയ്ത ഒരു ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം വ്യൂസാണ് ഈ ഗാനം നേടിയത്. ചിത്രത്തിന്‍്റെ ട്രെയ്ലറും യൂട്യൂബില്‍ റിലീസ് ചെയ്ത അടുത്ത ദിവസം തന്നെ ഒരു ലക്ഷം വ്യൂസ് കടന്നിരുന്നു. വിനീത് ശ്രീനിവാസനും അപര്‍ണ്ണ ബാലമുരളിയുമാണ് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ ഈ ശ്രുതിമധുരമായ ഗാനത്തില്‍ ആലപിക്കുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെതാണ് വരികള്‍.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ Muzik247 (ayqknIv247)sബ്ബ bqSyq_v Nm\enന്ത ImWmന്ദ: https://www.youtube.com/watch?v=0-UOlYLp7U

ജൂഡ് ആന്‍്റണി ജോസഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ലെന, രാജനി ചാണ്ടി, ഭാഗ്യലക്ഷ്മി, അപര്‍ണ്ണ ബാലമുരളി, അപ്പു, രാജീവ് പിള്ള, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം ലിജോ പോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247) ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഇ ഫോര്‍ എന്‍്റര്‍ടെയിന്‍മെന്‍്റിന്‍്റെ ബാനറില്‍ മുകേഷ് ആര്‍ മത്തേ നിര്‍മ്മിച്ച ‘ഒരു മുത്തശ്ശി ഗദ’ സെപ്റ്റംബര്‍ 15ന് തീയേറ്ററുകളിലത്തെും.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT