പേരുകൊണ്ട് ശ്രദ്ധേയമായ ചിത്രം ‘കമ്മട്ടിപ്പാട’ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത് ഒന്നിലേറെ പാട്ടെഴുത്തുകാരും ഒന്നിലേറെ സംഗീതസംവിധായകരും ചേര്‍ന്നാണ്. അന്‍വര്‍ അലിയുടേയും ദിലീപ് കെ.ജിയുടേയും വരികള്‍ക്ക് കെ.ജോണ്‍ പി. വര്‍ക്കി,വിനായകന്‍ എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു. അനൂപ് മോഹന്‍ദാസ്, കാര്‍ത്തിക്, സുനില്‍ മത്തായ, സാവ്യോ ലാസ് എന്നിവരാണ് ഗായകര്‍.
പാട്ടുകളെകുറിച്ചുള്ള വിശദാംശങ്ങള്‍:
1. പറ പറ
പാടിയത്: അനൂപ് മോഹന്‍ദാസ് (Chorus: ശരത് ആലാപ്സ്, ശ്യാം ആലാപ്സ്, സുനില്‍ മത്തായി, ഗ്രീഷ്മ , സോനു, അഞ്ജു, ഷിനില്‍ ജോസഫ്, അനൂപ് ജി. കൃഷ്ണന്‍, എബിന്‍ പീറ്റര്‍, ഗഗുല്‍ ജോസഫ്, കണ്ണന്‍, അയ്യപ്പന്‍, ജിതിന്‍, യാസിന്‍ നിസ്സാര്‍, രഞ്ജിത്ത്, നിഖില്‍)
ഗാനരചന: അന്‍വര്‍ അലി
സംഗീതം: ജോണ്‍ പി. വര്‍ക്കി
2. ചിങ്ങമാസത്തിലെ
പാടിയത്: അനൂപ് മോഹന്‍ദാസ്
ഗാനരചന: ദിലീപ് കെ.ജി
സംഗീതം: ജോണ്‍ പി. വര്‍ക്കി
3. കാത്തിരുന്ന പക്ഷി ഞാന്‍
പാടിയത്: കാര്‍ത്തിക്
ഗാനരചന: അന്‍വര്‍ അലി
സംഗീതം: കെ
4. പുഴു പുലികള്‍
പാടിയത്: സുനില്‍ മത്തായി & സാവ്യോ ലാസ് (Additional Voice: വിനായകന്‍ & ജി. സേതു സാവിത്രി)
ഗാനരചന: അന്‍വര്‍ അലി
സംഗീതം: വിനായകന്‍
രാജീവ് രവി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാടം’ ഒരു ആക്ഷന്‍ ചിത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖം ഷോണ്‍ റോമിയാണ് നായിക. സൂരജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍, അലെന്‍ സിയെര്‍, അനില്‍ നെടുമങ്ങാട്, മണികണ്ഠന്‍, പി. ബാലചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, അമല്‍ദ ലിസ്, മുത്തുമണി സോമസുന്ദരന്‍, രസിക ദുഗ്ഗല്‍, മഞ്ജു പത്രോസ് തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിന്‍്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി. ബാലചന്ദ്രനാണ്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം ബി. അജിത്കുമാറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247 (മ്യൂസിക്247) ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. കളക്ടീവ് ഫേസ് വണ്‍ പ്രോഡക്ഷന്‍ ഹൌസിനോടൊപ്പം ഗ്ളോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം കുമാര്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.