കവികളുടെ സംഗമമായി കിസ്മത്തിലെ പാട്ടുകള്‍

പുതിയ ഗാനങ്ങളില്‍ സംഗീതവും കവിതയും നഷ്ടപ്പെടുന്നെന്ന് ആശങ്കപ്പെടുന്നവര്‍ക്ക് ആശ്വാസമെന്നോണം ‘കിസ്മത്തി’ലെ ഗാനങ്ങള്‍. കവികളുടെ കൂട്ടായ്മയാണ് ഈ ചിത്രത്തിലെ ഗാനങ്ങളിലെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. അതില്‍ അന്തരിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരും. അ േദ്ദഹത്തിന്‍െറ പഴയകാല കവിത പുതിയ ഈണത്തില്‍. ഒപ്പം കവികളായ റഫീഖ് അഹമ്മദിന്‍െറയും അന്‍വര്‍ അലിയുടെയും പാട്ടുകള്‍. അതുകൊണ്ടുതന്നെ പാട്ടുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. സുമേഷ് പരമേശ്വര്‍, ഷമേജ് ശ്രീധര്‍, സുഷിന്‍ ശ്യാം എന്നീ മൂന്നു സംഗീതസംവിധായകരാണ് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. പാട്ടുകളെകുറിച്ചുള്ള വിശദാംശങ്ങള്‍:
1. കിസ പാതിയില്‍
പാടിയത്: സച്ചിന്‍ ബാലു
ഗാനരചന: അന്‍വര്‍ അലി
സംഗീതം: സുഷിന്‍ ശ്യാം

2. നിളമണല്‍തരികളില്‍ 
പാടിയത്: ഹരിശങ്കര്‍ കെ.എസ് , ശ്രേയ രാഘവ്
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: സുമേഷ് പരമേശ്വര്‍

3. ലോണ്‍ലിനസ്സ്
പാടിയത്: ശ്രേയ രാഘവ്
സംഗീതം: സുമേഷ് പരമേശ്വര്‍

4. ചിലതുനാം 
പാടിയത്: മധുശ്രീ
ഗാനരചന: അന്‍വര്‍ അലി
സംഗീതം: ഷമേജ് ശ്രീധര്‍

5. ആനെ മദനപൂ
പാടിയത്: കബീര്‍ നല്ലളം, സാന്ദ്ര പരമേശ്വരന്‍
രചന: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍
സംഗീതം: സുമേഷ് പരമേശ്വര്‍

6. വിണ്ണ് ചുരന്ന
പാടിയത്: നീസ എം.പി 
ഗാനരചന: അന്‍വര്‍ അലി
സംഗീതം: സുമേഷ് പരമേശ്വര്‍

7. കിസ്മത്ത് തീം 
പാടിയത്: ശ്രേയ രാഘവ്
സംഗീതം: സുമേഷ് പരമേശ്വര്‍

പാട്ടുകള്‍ കേള്‍ക്കാന്‍:
YouTube  https://www.youtube.com/watch?v=ICtdRsEF1WY
Saavn  http://www.saavn.com/s/album/malayalam/Kismath2016/Vഞ്ചUSIu2zFkE_
Gaana  http://gaana.com/album/kismath

നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘കിസ്മത്ത്’ ഇര്‍ഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ മുസ്ളിം യുവാവിന്‍്റെയും ഇരുപത്തെട്ടുകാരി അനിത എന്ന ദളിത് യുവതിയുടെയും പ്രണയകഥയാണ്. ഷെയിന്‍ നിഗമും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ല്‍ പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ  ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലത്തെുന്നു. പി. ബാലചന്ദ്രന്‍, സുനില്‍ സുഖദ, അലന്‍സിയര്‍ ലെ, സജിത മഠത്തില്‍, ജയപ്രകാശ് കുളൂര്‍, ബിനോയ് നമ്പാല, സുരഭി ലക്ഷ്മി, അനില്‍ നെടുമങ്ങാട്, ശ്രീകാന്ത് മേനോന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. 
ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം ബി. അജിത് കുമാറും ജിതിന്‍ മനോഹറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്‍്റെതാണ്. ‘മ്യൂസിക്247’ ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. കളക്ടീവ് ഫേസ് വണിനൊപ്പം പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ശൈലജ മണികണ്ഠന്‍ നിര്‍മ്മിച്ച  ‘കിസ്മത്ത്’പ്രദര്‍ശനത്തിനത്തെിക്കുന്നത് എല്‍ ജെ ഫിലിംസ് ആണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT