മേടപ്പൂ പട്ടും ചുറ്റി പാട്ടിന്‍െറ വീഡിയോ ഇറങ്ങി

മഞ്ജു വാര്യര്‍ നായികയാവുന്ന ‘കരിങ്കുന്നം 6s’ലെ ‘മേടപ്പൂ പട്ടും ചുറ്റി’ എന്ന ഗാനത്തിന്‍്റെ വീഡിയോ റിലീസ് ചെയ്തു. രാഹുല്‍ രാജ് ഈണം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്‍്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=8ub6UFdL0dc
ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച 'കരിങ്കുന്നം 6s' സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, ബാബു ആന്‍്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍്റെ കഥയും തിരകഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്. മലയാളത്തില്‍ ആദ്യമായാണ് വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരു സിനിമ ഒരുക്കുന്നത്. ശ്യാമപ്രസാദ്, മേജര്‍ രവി, മണിയന്‍പിള്ള രാജു, ബൈജു, അനീഷ്,നോബി, പത്മരാജ് രതീഷ്, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് കോട്ടയം, സുധീര്‍ കരമന, ജഗതീഷ്, മണിക്കുട്ടന്‍ തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം ജയകൃഷ്ണ ഗുമ്മടിയും ചിത്രസംയോജനം വി. സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്‍്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും നിര്‍മ്മിക്കുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT