ജയസൂര്യ നായകനായ സു.. സു... സുധി വാത്മീകത്തിലെ ഗാനങ്ങള്‍ Muzik247 റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലും വരികള്‍ രചിച്ചത് സന്തോഷ് വര്‍മ്മയുമാണ്. പി. ജയചന്ദ്രന്‍, ശ്വേതാ മോഹന്‍, തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ, ഗണേഷ് സുന്ദരം തുടങ്ങിയവര്‍ ആലപിച്ചിട്ടുണ്ട്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. എന്‍്റെ ജനലരികില്‍
പാടിയത്: പി. ജയചന്ദ്രന്‍
2. കായാമ്പൂ നിറമായി
പാടിയത്: ശ്വേതാ മോഹനും തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മയും
3. രാവിന്‍്റെ വാത്മീകത്തില്‍
പാടിയത്: ഗണേഷ് സുന്ദരം (ഹാര്‍മണി: ശാന്തി, സംഗീത)
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=NlcTbga2ep0
രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ.പി.എ.സി ലളിത,ശിവദ നായര്‍, സ്വാതി നാരായണന്‍, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്‍്റ് ബിയോണ്ടിന്‍്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.