മലയാള സിനിമ അടുത്തകാലത്ത് കാണാത്ത മഹാ വിജയത്തിലേക്ക് നീങ്ങുകയാണ് പുതുതലമുറയുടെ ‘പ്രേമം’. ഇതിലെ ഗാനങ്ങളും ജനപ്രിയതയുടെ വസന്തമാകുന്നു. അല്‍ഫോന്‍സ് പുത്രന്‍ന്‍്റെ അസാധാരണമായ സര്‍ഗ്ഗശക്തി അനുഭവിക്കാനായി ജനം തിയേറ്ററുകളില്‍ ഒഴുകുകയാണ്. പല നഗരങ്ങളിലും പ്രേമം കാണാനത്തെുന്നവരുടെ തിരക്കുകാരണം വാഹനക്കുരുക്കുണ്ടാകുന്നു. ആറ് പാട്ടുകള്‍ റിലീസ് ചെയ്തിരുന്നു. മൂന്ന് പാട്ടുകള്‍കൂടി സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik 247 റിലീസ് ചെയ്തു. ഇത് പുത്തന്‍കാലം, മലരേ, ചിന്ന ചിന്ന എന്നിവ. രാജേഷ് മുരുകേശന്‍ ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത്.
വിജയ് യേശുദാസ് പാടിയ ‘മലരേ’, ശബരീഷ് വര്‍മ്മയും രാജേഷ് മുരുകേശനും ചേര്‍ന്ന് പാടിയ ‘പുത്തന്‍കാലം’, ‘പതിവായി ഞാന്‍’, വിനീത് ശ്രീനിവാസന്‍ പാടിയ ‘ആലുവ പുഴ’, ശബരീഷ് വര്‍മ്മ പാടിയ ‘കാലം കേട്ട് പോയി’, ‘സീന്‍ കൊണ്ട്ര’, മുരളി ഗോപി പാടിയ‘കലിപ്പ്’, അനിരുദ്ധ് രവിചന്ദറും ഹരിചരനും ചേര്‍ന്ന് പാടിയ ‘റോക്കാങ്കൂത്ത്’
രഞ്ജിത് ഗോവിന്ദും അലാപ് രാജുവും ചേര്‍ന്ന് പാടുന്ന ‘ചിന്ന ചിന്ന’ എന്നിവയാണ് ഗാനങ്ങള്‍.
Gaana http://gaana.com/album/premammalayalam
Saavn http://www.saavn.com/p/album/malayalam/Premam2015/UrILgEFHprg_ എന്നീ വെബ്സൈറ്റുകളില്‍ നിന്ന് പാട്ടുകള്‍ കേള്‍ക്കാം. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജവും നിര്‍വഹിച്ച റൊമാന്‍്റിക് കോമഡിയാണ് 'പ്രേമം'. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.