‘കൊലുസണിഞ്ഞ വമ്പത്തി’യുമായി മോഹന്‍ സിത്താര

പ്രശസ്ത സംഗീതസംവിധായകന്‍ മോഹന്‍ സിത്താര മാപ്പിളപ്പാട്ട് ആല്‍ബം പുറത്തിറക്കുന്നു. ‘കൊലുസണിഞ്ഞ വമ്പത്തി’ എന്നാണ് ആല്‍ബത്തിന്‍റെ പേര്. ആഷിര്‍ വടകരയുടെയും കഥാകൃത്ത് മൂഹമ്മദ് വടകരയുടെയും രചനകള്‍ക്ക് മോഹന്‍ സിത്താര തന്നെയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

പ്രവാസത്തിന്‍റെ  ചൂടും ചൂരും ജീവിത ദര്‍ശനത്തിന്‍റെ മധുരവും ആര്‍ദ്രവുമാര്‍ന്ന ഗാനങ്ങളടങ്ങിയ ‘കൊലുസണിഞ്ഞ വമ്പത്തി’ പതിവു മാപ്പിളപ്പാട്ട് സി.ഡി കളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മലയാളത്തിലെ മുന്‍നിര ഗായകരാണ് മോഹന്‍ സിത്താരയുടെ കൊലുസണിഞ്ഞ വമ്പത്തിക്ക് ശബ്ദം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.