ലിറ്റില്‍ബിഗ് ഫിലിംസ് നിര്‍മ്മിച്ച് ബാസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'കുഞ്ഞിരാമായണത്തിലെ പാട്ടുകള്‍ ഗാനാസ്വാദകര്‍ക്കായി യു ട്യൂബില്‍ റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 ആണ് പാട്ടുകള്‍ റിലീസ് ചെയ്തത്. സഹോദരങ്ങളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ശങ്കര്‍ മഹാദേവന്‍െറ ഗാനം കേള്‍ക്കാം എന്നതാണ് ഏറ്റവും വലിയ പാട്ടുവിശേഷം.
സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനും ഗാനരചന മനു മഞ്ജിത്തുമാണ്. ‘തുമ്പപ്പൂവേ സുന്ദരി..’ എന്ന ശങ്കര്‍ മഹാദേവന്‍ ഗാനം ഇതിനോടകം ആയിരങ്ങളെ ആകര്‍ഷിച്ചു. റിലീസ് ചെയ്തു നാല്‍പത്തിരണ്ട് മണിക്കൂറിനകം ഏകദേശം 73,000ല്‍ അധികം പേരാണ് ഇത് കണ്ടത്. ‘അയ്യയ്യോ അയ്യയ്യോ.. എന്ന ഗാനം വിനീത് ശ്രീനിവാസന്‍ പാടുന്നു. ദയയും ബിജിബാലും ചേര്‍ന്ന് പാടുന്ന ‘പാവാട’യും മസാല കോഫീ ബാന്‍ഡ് പാടിയ ‘സാല്‍സ’ എന്ന ഗാനവും ഈ ചിത്രത്തിലുണ്ട്.
സൃന്ദ അഷബും സ്നേഹ ഉണ്ണികൃഷ്ണനും നായികമാരാകുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, മാമുക്കോയ, സീമ ജി നായര്‍, ഹരീഷ്, ദീപക് പറമ്പോള്‍, ബിജുക്കുട്ടന്‍, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=9Bp0jGD8Zcw
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.