ശങ്കർ രാമകൃഷ്ണൻ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ച ിത്രമാണ്. മമ്മൂട്ടിയുടെ കിടിലൻ ലുക്കും എ.ആർ റഹ്മാൻെറ സഹോദരി പുത്രൻ എ.ആർ കാഷിഫ് സംഗീതം നൽകിയ ബീമാപള്ളി ഗാനവ ും ഒക്കെ മുെമ്പങ്ങുമില്ലാതിരുന്ന ഹൈപ്പാണ് പതിനെട്ടാംപടിക്ക് സമ്മാനിച്ചത്.
ഇപ്പോഴിതാ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നവാഗത സംഗീത സംവിധായകനായ പ്രശാന്ത് പ്രഭാകർ ഈണമിട്ട പുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ലോറൻസ് ഫെർണാണ്ടസിേൻറതാണ് വരികൾ.
മമ്മൂട്ടി, പൃഥിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പൻ, മുത്തു മണി തുടങ്ങി 65ഓളം പുതുമുഖങ്ങളും ഈ വലിയ ചിത്രത്തിൻെറ ഭാഗമാണ്. ആഗസ്റ്റ് സിനിമായുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രം കൂടിയാണ് പതിനെട്ടാംപ്പടി. ചിത്രം വരുന്ന ജൂലൈ 5 ലോകത്താകമാനം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.