ഹിന്ദി പാട്ടിന്​ വിലക്ക്​; ഗായകൻ സ്​റ്റേജിൽ നിന്ന്​ ഇറങ്ങിപ്പോയി

ന്യൂഡൽഹി:  ബിഹു ഗാനമേളയിൽ പാടുന്നതിൽ നിന്ന് അസമിലെ പ്രശ്ത ഗായകൻ സുബീൻ ഗാർഗിന് സംഘാടകരുടെ വിലക്ക്. അസമിലെ പരമ്പരാഗത ആഘോഷമായ രംഗോലി ബിഹുവിനോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ഹിന്ദി ഗാനം ആലപിച്ചതിനെ തുടർന്നാണ്  ഗായകനെ വിലക്കിയത്. ഹിന്ദി ഗാനം പാടാൻ അനുവദിക്കാത്തതിനാൽ ഗായകൻ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി. ഏത് ഭാഷയിൽ പാടണമെന്നത് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ സുബീൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

എന്നാൽ, ബിഹു സ്റ്റേജിൽ ഹിന്ദി പാട്ട് ആലപിക്കില്ലെന്ന് ഗായകൻ നേരെത്ത ഉറപ്പു നൽകിയിരുന്നതായി സംഘാടകർ പറഞ്ഞു. ഹിന്ദി പാട്ട് പാടില്ലെന്ന കാര്യം ഇവൻറ് മാനേജർമാർ ഉറപ്പു വരുത്തിയിരുന്നു. കരാറിെൻറ മാന്യതക്ക് നിരക്കാത്ത പ്രവർത്തി ചെയ്തതിനാലാണ് വിലക്കാൻ നിർബന്ധിതരായതെന്നും സംഘാടകരായ നൂൺമതി ബിഹു സമ്മേളനം പ്രസിഡൻറ് മധു രഞ്ജൻ നാഥ് പറഞ്ഞു. തങ്ങൾ ഒരു ഭാഷക്കും എതിരല്ല. എന്നാൽ ബിഹു സ്റ്റേജ് ഹിന്ദി പാട്ട് പാടാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അസമീസ് ഗാനം പാടിക്കൊണ്ടാണ് സുബീൻ ഗാർഗ് ഗാനമേള ആരംഭിച്ചത്. പിന്നീട് ബിഹു ഗാനങ്ങൾ പാടി. തുടർന്ന് ക്രിഷ് 3യിലെ ‘ദിൽ തു ഹി ബാതാ’ എന്ന ഗാനം പാടാൻ തുടങ്ങിയപ്പോഴേക്കും അദ്ദേഹത്തോട് പാട്ട് നിർത്താൻ ആവശ്യെപ്പടുകയായിരുന്നു.

ഹിന്ദി നമ്മുെട രാഷ്ട്ര ഭാഷയാണ്. ഹിന്ദി, അസമീസ്, ബംഗാളി തുടങ്ങി മറ്റു ഭാഷകളെല്ലാം സംസ്കൃതത്തിൽ നിന്നാണ് ഉണ്ടായതെന്നും ഏത് ഭാഷയിൽ പാടണമെന്നത് ഗായകെൻറ താത്പര്യമാണെന്നും ഗാർഗ് പ്രതികരിച്ചു.

 

Tags:    
News Summary - Zubeen Garg Stopped from Singing Hindi Song, Leaves Stage With an Abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT