സംഗീത പരിപാടിക്കിടെ പെൺകുട്ടിയെ ശല്യപ്പെടുത്തി; രോഷാകുലനായി ആതിഫ് അസ്ലം

കറാച്ചി: തന്റെ സംഗീതപരിപാടിക്കിടെ കാണികളുടെ അതിക്രമങ്ങളിൽ പെട്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി പാക് ഗായകൻ ആതിഫ് അസ്ലം. ശനിയാഴ്ച രാത്രി നടന്ന കറാച്ചിഈറ്റ് 2017 എന്ന സംഗീതനിശക്കിടെയായിരുന്നു സംഭവം.

വേദിക്ക് തൊട്ടുമുന്നിൽ വെച്ച് ഒരു സംഘം ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നത് ആതിഫ് കാണുകയായിരുന്നു. തുടർന്ന് പരിപാടി നിർത്തിവെച്ച് ഗായകൻ ശല്യക്കാരായ യുവാക്കളെ പരസ്യമായി ശാസിച്ചു. "നീയൊന്നും ഇതിന് മുമ്പ് പെൺകുട്ടികളെ കണ്ടിട്ടില്ല?" -അസ്ലം രോഷാകുലനായി ചോദിച്ചു. പെൺകുട്ടിയെ പിന്നീട് സുരക്ഷിതമായി അക്രമികളിൽ നിന്നും മാറ്റി.

സംഘാടകർ ഇതുവരെയും സംഭവത്തെക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ല.  കറാച്ചി 2017 പരിപാടിയിൽ ഗായിക അബീദാ പർവീണും പങ്കെടുത്തിരുന്നു.
 

Full View
Tags:    
News Summary - Pakistani Singer Atif Aslam Stops Concert Mid-Way To Rescue Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT