ഇന്ത്യ-പാക്​ സമാധാനത്തിനായി അവർ ​േദശീയഗാനം പാടുന്നു

ന്യൂഡൽഹി: ഇന്ത്യയും പാകിസ്​താനും 70 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളിലും ശാന്തി ആഗ്രഹിച്ച്​ ഒരു കൂട്ടം ഗായകർ തയാറാക്കിയ മാഷപ്പ്​ ​ൈവറലാകുന്നു​. ഇന്ത്യയുടെയും പാകിസ്​താ​​​​​െൻറയും ദേശീയ ഗാനങ്ങൾ കോർത്തിണക്കി ഇരുരാജ്യങ്ങളിലെയും ഗായകർ പാടുന്ന മാഷപ്പാണ്​ ​വൈറലാകുന്നത്​. സമാധാനത്തിനുവേണ്ടിയുള്ള ദേശീയ ഗാനം വോയിസ്​ ഒാഫ്​ രാം എന്ന ഫേസ്​ ബുക്​ പേജിൽ ഷെയർ ചെയ്​തിട്ടുണ്ട്​. അതിർത്തികൾ കലകൾക്കായി തുറന്നു ​കൊടുത്താൽ സമാധാനം ​​ൈകവരിക്കും എന്ന വാക്കുക​ളോടെയാണ്​ ഗാനം തുടങ്ങുന്നത്​. 

പാകിസ്​താ​​​​​െൻറ ‘പാക്​ സർസാമിൻ’, ഇന്ത്യയുടെ ‘ജനഗണമന’ എന്നിവ ഇരു രാജ്യങ്ങളിലെയും ഗായകർ ചേർന്ന്​ പാടുന്നതാണ്​ വിഡിയോയിൽ. ചിലർ സ്​റ്റിയോവിലും ചിലർ പുറത്തും നിന്നാണ്​ പാടുന്നത്​. സമാധാനത്തിനു ​വേണ്ടി നമുക്കൊരുമിച്ച്​ നിൽക്കാമെന്ന സന്ദേശവും അതോ​ടൊപ്പം നൽകുന്നു.  നേരത്തെ പാക്​ ദേശീയഗാനം ആലപിക്കുന്ന ഇന്ത്യൻ സംഘത്തി​​​​​െൻറ വിഡി​േയായും ​ൈവറലായിരുന്നു.

Full View
Tags:    
News Summary - Pakistan and India's anthems Mash-up viral hit - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT