മുബൈ: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹമ്മ..ഹമ്മ ഹിറ്റ് ഗാനത്തിന് റീമിക്സ് ഒരുക്കി എആര്‍ റഹ്മാന്‍. ഷാഹിദ് അലി സംവിധാനം ചെയ്ത ഒകെ ജാനു എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. 1995 ല്‍ മണി രത്നം സംവിധാനം ചെയ്ത ബോംബെഎന്ന ചിത്രത്തിലൂടെയാണ് ആദ്യം ഗാനം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും മണിരത്നം ചിത്രത്തിന് വേണ്ടി തന്നെയാണ് ഗാനം പുനര്‍നിര്‍മ്മിക്കുന്നത്. ഓകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയപ്പോൾ ഹിന്ദി പതിപ്പിൽ ആഷിക്കി ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.