യു.എ.പി.എക്കെതിരെ നൊസ്സ്; പ്രതിഷേധ ഗാനം വൈറലാകുന്നു...

'ഭരണകൂട ഭീകരത' എന്ന വാക്ക് തളം കെട്ടി നിൽക്കുന്ന അന്തരീക്ഷമാണിപ്പോൾ.  മുസ്ലിം-ദലിത് സ്വത്വം പേറുന്നവർക്കെതിരെ ഭരണകൂടം നടത്തുന്ന വേട്ട‍യാടൽ ഇന്നും തുടരുകയാണ്.  ലെറ്റർ ബോംബ് കേസിലെ യഥാർത്ഥ പ്രതി മാനസിക രോഗിയാണെന്ന് പ്രഖ്യാപിച്ച രമൺ ശ്രീവാസ്തവയെ പൊലീസ് തലപ്പത്ത് ഇടത് പക്ഷ സർക്കാർ അവരോധിച്ച അതേ ദിനത്തിൽ  ' നൊസ്സ് ' എന്ന ഒരു വിഡിയോ ഗാനം യുടൂബിലൂടെ പുറത്തിറങ്ങി. യുവ സംഗീതഞ്ജൻ നാസര്‍ മാലിക്ക് ഒരുക്കിയ വിഡിയോ ഗാനം ഭരണകൂട ഭീകരതക്ക് ഇരയാകേണ്ടിവന്നവർക്ക് വേണ്ടിയുള്ള ഉച്ചത്തിലുള്ള നിലവിളിയായിരുന്നു. കണ്ടവർ കണ്ടവർ കൈമാറി ആ ഗാനം സാമൂഹ്യ  മാധ്യമങ്ങളിൽ വൈറലാകുകയാണ്. 

അവനെ പിടിച്ചാൽ നോസ്സാ.. ഇവനെ പിടിച്ചാൽ നൊസ്സാ.. നുമ്മ പിടിച്ചാൽ നുമ്മ ജീനിയസ് എന്ന വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. മുസ്ലിം-ദലിത് ന്യൂനപക്ഷങ്ങൾക്ക് നേരെ യു.എ.പി.എ കരിനിയമം ചുമത്തുന്നതിനെതിരെ വിരൽ ചൂണ്ടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. 

നാസർ മാലിക് രചിച്ച് സംഗീതം പകർന്ന് സംവിധാനം ചെയ്തിരിക്കുന്നു. ഫസൽ ആളൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രാജേഷ് രവിയാണ് എഡിറ്റിങ് നിർവഹിച്ചത്. 
 

Tags:    
News Summary - Nossu resistance music by nazar malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT