പ്രായപൂർത്തയാവാത്ത പെൺകുട്ടിയെ ചുംബിച്ച സംഭവം; ഗായകന്​ ബാലാവകാശ കമീഷൻ നോട്ടീസ്​

ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചുംബിച്ച  സംഭവത്തിൽ ബോളിവുഡ്​ ഗായകൻ പാപ്പോണിന്​ നോട്ടീസ്​​. ദേശീയ ബാലാവകാശ കമീഷനാണ്​ ഗായകൻ നോട്ടീസയച്ചിരിക്കുന്നത്​. ഗായകൻ പെൺകുട്ടിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്​ത ചാനലിനും ബാലാവകാശ കമീഷൻ നോട്ടീസയച്ചിട്ടുണ്ട്​.   

സുപ്രീംകോടതിയിലെ അഭിഭാഷകനായ റുണ ഭുയാൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ ബാലവകാശ കമീഷൻ ഗായകനെതിരെ നോട്ടീസ്​ അയച്ചിരിക്കുന്നത്​. പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുക മാത്രമാണ്​ ചെയ്​തത്​. വിഷയം സംബന്ധിച്ച്​ ഇരുകക്ഷികളിൽ നിന്നും വിശദീകരണം തേടുമെന്നും ബാലാവകാശ കമീഷൻ അറിയിച്ചു. 

അതേ സമയം, സംഭവത്തിൽ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡിൽ നിന്ന്​ അഭിപ്രായങ്ങൾ ശക്​തമാവുകയാണ്​. കഴിഞ്ഞ ദിവസമാണ്​ ഗായകൻ പതിനൊന്നുകാരിയായ പെൺകുട്ടിയെ ബലമായി ചുംബിക്കുന്ന വിഡിയോ പുറത്ത്​ വന്നത്​. ബോളീവുഡിലെ മുൻ നിര നായികയായിരുന്ന രവീണ ടണ്ഡൻ പാപോണിനെ അറസ്​റ്റ്​ ചെയ്യണമെന്നും സംഭവത്തിന്​ നൽകിയ വിശദീകരണം അങ്ങേയറ്റം പരിഹാസ്യമാണെന്നും ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - National Commission for Protection of Child Rights issues notice to Papon, Bollywood reacts-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.