പാട്ടുകാരിയായ ജയലളിത

തമിഴകത്തിന്‍റെ അമ്മ ജയലളിത ജനപ്രിയനടി മാത്രമല്ല, ഗായിക കൂടിയായിരുന്നുവെന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്. തമിഴ് സിനിമയില്‍ അഭിനയത്തിലെന്ന പോലെ പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട് ജയലളിത.

1968ല്‍ പുറത്തിറങ്ങിയ കണ്ണന്‍ കാതലന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയ എന്ന ഗായികയുടെ അരങ്ങേറ്റം. പാട്ട് സൂപ്പര്‍ഹിറ്റായി.

സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയെന്നതു പോലെ ജയലളിതയെന്ന പാട്ടുകാരിക്കും വഴികാട്ടിയായത് എം.ജി.ആര്‍ തന്നെയാണ്. ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വെച്ച് മീരാഭജന്‍ പാടുന്ന ജയളിതയുടെ ശബ്ദം കേട്ടപ്പോഴാണ് എം.ജി.ആര്‍ ജയലളിതയിലെ ഗായികയെ തിരിച്ചറിയുന്നത്. ‍പിന്നീട് അങ്ങോട്ട് ആ ഗായികയെ വളര്‍ത്തിയെടുക്കാനായിരുന്നു എംജിആറിന്റെ ശ്രമം. അത് വിജയിക്കുകയും ചെയ്തു. എന്നാൽ താൻ പാടി അഭിനയിക്കുന്ന സിനിമകളിൽ മാത്രമായിരുന്നു അവർ പാടിയത്.

1974ല്‍ പുറത്തിറങ്ങിയ 'തിരുമാംഗല്യ' എന്ന സിനിമയിലെ ഉലകം ഒരു നാള്‍പിറന്തത് എന്ന പാട്ടും സൂപ്പര്‍ ഹിറ്റ്. പാടിയ പാട്ടുകളൊക്കെയും എം.എസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേശ്, ടി ആര്‍ പാപ്പ, ക. വി മഹാദേവന്‍ എന്നീ പ്രതിഭാശാലികളുടെ സൃഷ്ടികള്‍.

തമിഴകത്തിന്‍റെ പ്രിയപ്പെട്ട നടിയുടെ ശ്രദ്ധ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതോടെ പാട്ടില്‍ നിന്നകന്നു. എങ്കിലും കര്‍ണാടക സംഗീതത്തോടും പാശ്ചാത്യ സംഗീതത്തോടുള്ള സ്നേഹം എന്നും മനസ്സില്‍ സൂക്ഷിച്ചു അവര്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരിക്കും ഒരുപക്ഷെ ലോകം ജയലളിതയെന്ന പാട്ടുകാരിയെ അവസാനമായി കേട്ടത്.

Tags:    
News Summary - jayalaitha as singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT