???? ?????????? ???? ????????? ????????? ??? ????????

കൊണ്ടോട്ടി സൂഫി ഫെസ്റ്റ്; ഗതകാല സ്മരണകളുടെ ആനന്ദനിർവൃതി

കൊണ്ടോട്ടി: മരുഭൂമിയിൽ നിന്നുതിർന്ന നീരുറവ പോലെ മുക്ത്യാർ അലി പാടിത്തുടങ്ങിയപ്പോൾ ചിരപുരാതന ചരിത്രമുറങ്ങു ന്ന കൊണ്ടോട്ടിയുടെ ഹൃദയം നിറഞ്ഞു. രാവിന്‍റെ നിശ്ശബ്ദതയെ പ്രകാശമാനമാക്കിയ സുഫിയാന സംഗീതം കാലാന്തരങ്ങൾക്കപ്പ ുറത്തേക്കുള്ള ഇടനാഴിയായി. നിലച്ചുപോയ കൊണ്ടോട്ടി നേർച്ചയുടെ ഓർമകളുണർത്തിക്കൊണ്ട് സംഘടിപ്പിച്ച രണ്ടു ദിവസത്ത െ 'ഇഖ്റ; കൊണ്ടോട്ടി സൂഫി ഫെസ്റ്റ്' ഗതകാല സ്മരണകളുടെ ഉണർത്തുവേദിയായി. സൂഫിവര്യൻ കൊണ്ടോട്ടി ശൈഖ് മുഹമ്മദ്‌ ഷാ തങ് ങളുടെ മഖാമിന്‍റെ പശ്ചാത്തലത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

കൊച്ചി ബിനാലെയുടെ സംഘാടകനും ശിൽപിയുമായ റിയാസ് കോമുവായിരുന്നു സൂഫി ഫെസ്റ്റിന്‍റെ ക്യുറേറ്റർ. വിസ്മയിപ്പിക്കുന്ന ചരിത്രഗാഥകളുടെ സംഗമഭൂമിയാണ് കൊണ്ടോട്ടിയെന്ന് റിയാസ് കോമു പറയുന്നു. കടൽ കടന്നും മലകൾ താണ്ടിയും എത്തിയ സാംസ്കാരിക വൈവിധ്യങ്ങൾ കൊണ്ടോട്ടിയുടെ സംസ്കാരത്തെയും കലാപാരമ്പര്യത്തെയും പ്രാദേശിക സമ്പദ് വ്യവസ്ഥയെയും സ്വാധീനിച്ചതായി റിയാസ് കോമു ചൂണ്ടിക്കാട്ടുന്നു. ആത്മീയ അന്വേഷണങ്ങളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയയും നിലക്കാത്ത പ്രവാഹമാണിത്.

തക്കിയ ഫൗണ്ടേഷനാണ് പരിപാടിയുടെ മുഖ്യസംഘാടകർ. സംഗീതാവതരണങ്ങൾ, ചർച്ചാ സെഷനുകൾ, കലാപ്രദർശനങ്ങൾ തുടങ്ങിയവയെല്ലാം വിവിധ വേദികളിലായി അരങ്ങേറി. ശിൽപികൾ, എഴുത്തുകാർ, ചരിത്രകാരന്മാർ, ചിന്തകർ, ആത്മീയാന്വേഷകർ, സാമ്പത്തികശാസ്ത്ര വിദഗ്ധർ തുടങ്ങി നാനാതുറകളിൽനിന്നുള്ളവർ അറിവിന്‍റെ ഈ പെരുന്നാളാഘോഷത്തിൽ പങ്കുചേരാനെത്തി.

കാളോത്ത് തക്കിയയിൽ നിന്നും കൊണ്ടോട്ടി തക്കിയ വരെയുള്ള മുട്ടുംവിളിയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. പത്മശ്രീ കുട്ടന്‍ മാരാരുടെ തായമ്പക, ഞരളത്ത് ഹരിഗോവിന്ദന്‍റെ സോപാന സംഗീതം, ശബ്നം വീര്‍മണി-സ്വാഗത് ശിവ കുമാര്‍ കൂട്ടുകെട്ട് അവതരിപ്പിച്ച ഭക്തി-സൂഫി ബാവൂല്‍ കണ്‍സേര്‍ട്ട് എന്നിവ അരങ്ങേറി. സി. ഹംസ, പ്രഫ. എം.എച്ച്. ഇല്യാസ്, ഇ.എം. ഹാഷിം, സി.എസ്. വെങ്കിടേശ്വരൻ, എസ്. ഗോപാലകൃഷ്ണൻ, ഡോ. ഹുസൈൻ രണ്ടത്താണി, ദിനകരൻ മീനംകുന്ന്, എം. ഷിലുജാസ്, അനിത തമ്പി, സെന്തിൽബാബു തുടങ്ങിയവർ സംഗീതത്തെയും ആത്മീയാന്വേഷണത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള സെഷനുകളിൽ സംസാരിച്ചു.

രാജസ്ഥാനിൽ നിന്നുള്ള സുഫിയാന ഗായകൻ മുക്ത്യാർഅലിയുടെ കച്ചേരിയോടുകൂടി ഞായറാഴ്ച രാത്രിയാണ് പരിപാടികൾ അവസാനിച്ചത്.

Tags:    
News Summary - iqra kondotty sufi fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT