പ്രശസ്​ത ഗായകൻ ഗ്ലെൻ കാം​െബൽ നിര്യാതനായി

വാഷിങ്​ടൺ: പ്രശ്​ത കൺട്രി​ ഗായകൻ ​െഗ്ലൻ കാംബെൽ(81) നിര്യാതനായി. ദീർഘകാലമായി അൽഷിമേഴ്​സ്​ ബാധിതനായിരുന്നു. യു.എസ്​ സംസ്​ഥാനമായ ടെന്നിസിയിലെ നാഷ്​വില്ലെയിൽ ചൊവ്വാഴ്​ച പകൽ 10ഒാടെയാണ്​ മരണം നടന്നത്​. 

1975ൽ പുറത്തിറങ്ങിയ ‘റൈൻസ്​റ്റോൺ കൗബോയ്​’ എന്ന ആൽബമാണ്​ അദ്ദേഹത്തെ പ്രശ്​സതിയുടെ കൊടുമുിയിലേക്ക്​ ഉയർത്തിയത്​. 50 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ 70​േലറെ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​. 1960-70 കാലഘട്ടത്തിലിറങ്ങിയ ​‘ജെഡിൽ ഒാൺ മൈ ​മൈൻഡ്​’, ‘വിചിത ലൈൻമാൻ’, ‘ഗ്ലാവ്​സ്​റ്റോൺ’, ‘കൺട്രി ബോയി’, ‘റൈൻസ്​സ്​റ്റോൺ കൗബോയ്​’ തുടങ്ങിയ ആൽബങ്ങൾ വൻ ഹിറ്റായിരുന്നു. 1967ൽ കൺട്രി, പോപ്​ കാറ്റഗറിയിൽ നാല്​ ഗ്രാമി അവാർഡുകൾ നേടി ഗ്ലെൻ ചരിത്രം സൃഷ്​ടിച്ചു. 

നടനും ടി.വി അവതാരകനുമായിരുന്ന ഇദ്ദേഹം ‘ദി ഗ്ലെൻ കാം​െബൽ ഗുഡ്​​െടെം അവർ’ എന്ന ഷോയും അവതരിപ്പിച്ചിരുന്നു. കാംബെലി​​​​െൻറ ജീവിതവും അൽഷിമേഴ്​​സുമായുള്ള പോരാട്ടവും വിവരിക്കുന്ന ​െഎ വിൽ ബി മീ’ എന്ന ഡോക്യൂ​െമൻററി  2014ൽ പുറത്തിറങ്ങി. ഭാര്യ കിം കാം​െബലും എട്ടു മക്കളും അടങ്ങുന്നതാണ്​ ഗ്ലെൻ കാം​െബലി​​​​െൻറ കുടുംബം. 

Full View
Tags:    
News Summary - Glen Campbell Dies at 81 - Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT