????? ????????????? ??. ????????????

പത്മജ ചേച്ചിയായിരുന്നു എ​െൻറ ആദ്യത്തെ ആരാധിക -ജി. വേണുഗോപാൽ

തിരുവനന്തപുരം: അന്തരിച്ച ഗാനരചയിതാവും ചിത്രകാരിയുമായ പത്മജ രാധാകൃഷ്​ണനെ അനുസ്​മരിച്ച് ഗായകൻ​ ജി. വേണുഗോപാൽ. ‘മേഡയിൽ’ കുടുംബവുമായുള്ള എ​​​​െൻറ ആത്മബന്ധം ഗാഢമായിക്കൊണ്ടിരുന്നു. രാധാകൃഷ്ണൻ ചേട്ട​​​​െൻറ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എ​​​​െൻറ സാന്നിധ്യം നിർബന്ധപൂർവം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു.

പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എ​​​​െൻറയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജചേച്ചീ’ -വേണുഗോപാൽ ഫേസ്​ബുക്കിൽ കുറിച്ചു. സംഗീത സംവിധായകൻ പരേതനായ എം.ജി. രാധാകൃഷ്‌ണ​​​​​െൻറ ഭാര്യയാണ്​ പത്മജ രാധാകൃഷ്‌ണൻ. തിങ്കളാഴ്​ച പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ്​ അവർ മരിച്ചത്​.

എം.ജി രാധാകൃഷ്‌ണനും ഭാര്യ പത്മജ രാധാകൃഷ്‌ണനും
 

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണരൂപം: 

‘അനേക വർഷങ്ങൾക്ക് മുമ്പ്​, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആദ്യമായി ഒരു ഓർക്കസ്ട്രയോടൊപ്പം പാടുന്ന വേദിയിൽ, തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ, ഒരാരാധിക എന്നോട് സ്​റ്റേജി​​​​െൻറ വശത്തുനിന്ന് നടന്നുവന്ന് ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി പാടുമോ എന്ന് ചോദിച്ചു. ചെറിയ ഒരു തുണ്ട് കടലാസ്സിൽ മനോഹരമായ കൈപ്പടയിൽ ‘പത്മജ ഗിരിജ’ എന്നെഴുതിയതിന് താഴെ പാട്ടി​​​​െൻറ ആദ്യ വരിയുമുണ്ട്, ‘ചക്രവർത്തിനി / നിനക്ക് ഞാനെ​​​​െൻറ’. കഷ്​ടി നാല് വരി മാത്രമെനിക്കറിയാം. സംശയത്തോടെ ആ തുണ്ട് പേപ്പറിലും ആൾക്കാരെയും നോക്കുമ്പോൾ സ്​റ്റേജിന്​ നേരെ മുന്നിൽ നടന്ന് വന്ന് സാക്ഷാൽ രാധാകൃഷ്ണൻ ചേട്ടൻ എന്ന എം.ജി. രാധാകൃഷ്ണൻ, ‘ആ പാട്ടവൻ പത്മജക്ക്​ പാടിത്തരും’ എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ എ​​​​െൻറ സംശയം പരിഭ്രമമായി. ആദ്യത്തെ സ്​റ്റേജ്. കൂടെപ്പാടുന്നത് അക്കാലത്തെ അതിപ്രശസ്ത ഗായികയും എ​​​​െൻറ ബന്ധുവുമായ ബേബി സുജാതയും. 

ഞാനാകെ ആറ് പാട്ടേ റിഹേഴ്സ് ചെയ്തിട്ടുള്ളൂ. രണ്ടും കൽപ്പിച്ച് ഭയത്തോടെ ഗാനത്തി​​​​െൻറ ആദ്യ നാലു വരികൾ പാടി അപ്പാടേ തെറ്റിക്കുന്നൊരു ഓർമ്മയും. പത്മജ ചേച്ചിയായിരുന്നു എ​​​​െൻറ ആദ്യത്തെ ഫാൻ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോൾ ‘എക്കാലത്തേയും’ എന്ന് ചേച്ചി തിരുത്തുമായിരുന്നു. 

ആ ഗാനമേളക്കുശേഷം നടന്ന രാധാകൃഷ്ണണൻ ചേട്ട​​​​െൻറയും പത്മജചേച്ചിയുടെയും കല്യാണത്തിന് ഞാനും ദൃക്സാക്ഷിയായിരുന്നു. അങ്ങനെ പത്മജ, രാധാകൃഷ്ണൻ ചേട്ട​െൻ പ്രിയപ്പെട്ട ‘പപ്പ’യായിത്തീരുന്നു. ആകാശവാണി ലളിതസംഗീത വേദിയിൽ നിന്ന് ചേട്ടൻ എന്നെ കൈപിടിച്ച് 1984 ജൂലൈയിൽ ഒരു സിനിമയിലെ ആദ്യ നാല് വരികൾ പാടിക്കുന്നു. 

കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു. ‘മേഡയിൽ’ കുടുംബവുമായുള്ള എ​​​​െൻറ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണൻ ചേട്ട​​​​െൻറ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എ​​​​െൻറ സാന്നിധ്യം നിർബന്ധപൂർവം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്. 

സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായിരുന്നു ടോപ്പിക്കുകൾ. ഏതാനും മാസങ്ങൾക്ക് മുമ്പ്​ ത​​​​െൻറ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. ‘വേണു, എ​​​​െൻറ ഒരു ചിറകൊടിഞ്ഞു’ എന്ന് ചേച്ചി കണ്ണീർവാർത്തു.

ഇക്കഴിഞ്ഞ ആഴ്ചകളിൽ പത്മജചേച്ചി ത​​​​െൻറ സോഷ്യൽ മീഡിയ പേജുകളിൽ ബുൾബുൾ, മൗത്ത് ഓർഗൻ എന്നീ ഉപകരണങ്ങൾ വായിക്കുന്ന പോസ്​റ്റുകളാണ് ഇട്ടിരുന്നത്. തൽസമയം എ​​​​െൻറ വാട്ട്സ് അപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാൻ. അവസാന പോസ്​റ്റ്​ ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനും, നാല്‌ ദിവസം മുമ്പ്​.

ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എ​​​​െൻറയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജചേച്ചീ.... ഈ നോവും കുറയില്ല.’

Full View
Tags:    
News Summary - g venugopal says about pathmaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT