റഹ്മാൻെറ ഉർവശിക്ക് 'ഫെമിനിസ്റ്റ് റീമിക്സ്'; വിഡിയോ വൈറലായി, ഒപ്പം വിവാദവും

എ.ആർ റഹ്മാൻറെ ഹിറ്റ് ഗാനം ഉർവശിയുടെ ഫെമിനിസ്റ് റീമിക്സ് പുറത്തിറങ്ങി. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ റിലീസ് ചെയ്ത ഫെമിനിസ്റ്റ് വാദങ്ങൾ ഉയർത്തുന്ന വിഡിയോ ഇതിനകം വൈറലായി. 1.7 മില്യൻ പേർ ഇതിനകം വിഡിയോ കണ്ടിട്ടുണ്ടെന്നാണ് കണക്ക്. ബ്രേക് ത്രൂ ഇന്ത്യ എന്ന എൻ.ജി.ഒ ആണ് ഈ സ്ത്രീപക്ഷ ഗാനം പുറത്തിറങ്ങിയത്.

എന്നാൽ വിഡിയോയിൽ അഭിനയിച്ച കലാകാരിക്കെതിരെ ഓൺലൈനിൽ ട്രോളുകൾ വന്നതോടെ എൻ.ജി.ഒക്ക് വിദ്വേഷ സന്ദേശങ്ങൾ സംബന്ധിച്ച് ഒരു പ്രസ്താവന നടത്തേണ്ടിയും വന്നു. വിഡിയോയിൽ അഭിനയിച്ച പെൺകുട്ടിയുടെ തടിയെ കളിയാക്കുന്ന മോശം അഭിപ്രായ പ്രകടനത്തിനെതിരെയായിരുന്നു പ്രസ്താവന. 

ലിംഗ സമത്വവും സ്ത്രീസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുകയാണ് വിഡിയോയിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻ.ജി.ഒ വ്യക്തമാക്കി. എന്നാൽ, വിഡിയോയുടെ സന്ദേശം മനസ്സിലാക്കാത്ത ചിലരാണ് ഓൺലൈൻ ട്രോളുകളുകളിലൂടെ പരിഹസിച്ചതെന്നും എൻ.ജി.ഒ വ്യക്തമാക്കി.

Full View
Tags:    
News Summary - 'Feminist Remix' Of AR Rahman's Urvasi Goes Viral, Makers Get Trolled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT