കഴിഞ്ഞ വർഷം ഒക്​ടോബർ 20ന് ​ തിയറ്ററുകളിലെത്തി ബ്ലോസ്​ബസ്​റ്ററായ ചിത്രമായിരുന്നു ഡിസ്​നി പിക്​സാറി​​​െൻറ ‘കോകോ’. സിനിമാ പ്രേമികൾക്ക്​ മറക്കാനാവാത്ത മ്യൂസിക്കൽ 3ഡി ആനിമേഷൻ ചിത്രം സംവിധാനം ചെയ്​തത്​ ലീ ഉൻക്രിച്ച്​ ആയിരുന്നു. 90ാമത്​ ഒാസ്​കറിൽ തിളങ്ങിയ ചിത്രങ്ങളിൽ ഒന്നാണ്​ കോകോ. ഏറ്റവും മികച്ച ആനിമേഷൻ ചിത്രം ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്​കാരം എന്നിവ കോകോ സ്വന്തമാക്കി. ഗാന രചയിതാക്കളായ റോബർട്ട്​ ലോപസ്​, ക്രിസ്​​റ്റെൻ ആൻഡേഴ്​സൻ ലോപസ്​ ദമ്പതിമാരാണ്​ ‘റിമെമ്പർ മീ’യിലൂടെ മികച്ച ഗാനത്തിനുള്ള പുരസ്​കാരം നേടിയത്​.

Full View

കോകോയെ എല്ലാവരും ഒാർക്കുക അതിലെ സംഗീതത്തിലൂടെയായിരിക്കും. മൈഖൽ ഗിയാകിനോയുടെ ഇൗണത്തിൽ പിറവിയെടുത്ത ചിത്രത്തിലെ ഗാനങ്ങൾ അതിമനോഹരവും കേട്ടാൽ മതിവരാത്തവയുമാണ്​. 

‘റിമെമ്പർ മീ’ ഏറ്റുപാടാത്ത സംഗീത പ്രേമികളുണ്ടാവില്ല. കോകോ കണ്ടിറങ്ങിയ കുട്ടികളും മുതിർന്നവരും ഗാനത്തി​​​െൻറ ആരാധകരായി മാറുകയായിരുന്നു. നാവിൻ തുമ്പത്ത്​ നിന്നും മായാത്ത റിമെമ്പർ മീയുടെ മാന്ത്രിക വരികൾ ഒാസ്​കറിൽ അംഗീകരിക്കപ്പെടുന്നത്​ അതിശയോക്​തിയാവില്ല. സിനിമയിൽ ആ ഗാനം മു​​ഴുകുന്ന പശ്ചാത്തലത്തിലെല്ലാം ​​േപ്രക്ഷകനെ കണ്ണുനീരണിയിച്ചത്​​ അതി​​​െൻറ വരികളുടെയും സംഗീതത്തി​​​െൻറയും സ്വാധീനമായിരുന്നു.

Full View

ലോകപ്രശസ്​ത സംഗീതജ്ഞനായിരുന്ന ത​​​െൻറ മുത്തച്ഛനെ തേടി ലാൻഡ്​ ഒാഫ്​ ഡെഡ്​ എന്ന സാങ്കൽപിക ലോകത്തേക്ക്​ പോകുന്ന കുട്ടിയുടെ കഥയാണ്​ കോകോ​. റിമെമ്പർ മീ, ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ്​ എന്ന്​ പറയാം. നാല്​ വ്യത്യസ്​ത രീതിയിൽ വ്യത്യസ്​ത സാഹചര്യത്തിൽ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

മിഗ്വേൽ, ഹെക്​ടർ എന്നിവർ ചിത്രത്തിൽ റിമെമ്പർ മീ പാടുന്നുണ്ട്​. ഫ്ലാഷ്​ ബാക്ക്​ രംഗങ്ങളിൽ ഹെക്​ടറും അവസാന രംഗങ്ങളിൽ മിഗ്വേലും ഗാനം ആലപിച്ചു. ഹെക്​ടറി​​​െൻറ ശബ്​ദത്തിൽ മുഴുനീള ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താത്തതിൽ ചിലർ നീരസം പ്രകടിപ്പിച്ചിരുന്നു. പലർക്കും ഇഷ്​ടമായതും ഹെക്​ടറി​​​െൻറ ശബ്​ദത്തിൽ ഗാനം കേൾക്കാനായിരുന്നു.

Full View

1300 കോടിയോളം മുടക്കിയെടുത്ത ഒരു മ്യൂസിക്കൽ ആനിമേഷൻ ഡ്രാമ, ആഗോള തലത്തിൽ നേടിയത്​ 48,000 കോടിയോളം രൂപ നേടുന്നതിന്​ പിന്നിൽ സംഗീത സംവിധായകനും പാ​െട്ടഴുത്തുകാരും പാട്ടും പാട്ടുകാരും വഹിച്ച പങ്ക്​ ചെറുതല്ല.

Tags:    
News Summary - Coco wins Best Animated Feature and song at the Oscars - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT