റോക്ക്​ ഗായകൻ ചെസ്റ്റര്‍ ബെന്നിംഗ്ടൺ ആത്​മഹത്യ ചെയ്​ത നിലയിൽ

ലോസ് ആഞ്ചലസ്: പ്രശസ്ത റോക്ക് ബാന്‍ഡ് ലിങ്കിന്‍ പാര്‍ക്കി​​​െൻറ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ(41) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്​ച രാവി​െല ഒമ്പതോടു കൂടിയാണ്​ ലോസ്​ ആഞ്ചൽസിലെ സ്വന്തം വസതിയില്‍ തൂങ്ങിമരിച്ച നിലയിൽ ബെന്നിംഗ്ടണിനെ കണ്ടെത്തിയത്.  

1999 മുതൽ ലിങ്കിൻ പാർക്കിൽ ബെന്നിംഗ്ടണ്‍ അംഗമാണ്​. ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ സംഗീതജ്ഞനായ ക്രിസ് കോര്‍ണലി​​​െൻറ അടുത്ത സുഹൃത്തായിരുന്നു ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍. കോര്‍ണൽ ആത്​മഹത്യ ചെയ്​തത്​ ബെന്നിംഗ്ടണിനെ ഏറെ മാനസികാഘാതത്തിലാഴ്ത്തിയിരുന്നു.കോര്‍ണലി​​​െൻറ 53 ാം ജന്മാവാര്‍ഷിക ദിനത്തില്‍ തന്നെയാണ് ബെന്നിംഗ്ടണും ജീവനൊടുക്കിയത്​. 

ബെന്നിംഗ്​ടണി​​െൻറ ൈഹബ്രിഡ്​ തിയറി എന്ന ആൽബം ഗ്രാമി അവാർഡിന്​ നിർദേശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറങ്ങിയ 'വണ്‍ മോര്‍ ലൈറ്റ്' എന്ന് സ്റ്റുഡിയോ ആല്‍ബമാണ് അബെന്നിംഗ്ടണി​േൻറതായി പുറത്തിറങ്ങിയ അവസാന ആല്‍ബം. രണ്ട് തവണം വിവാഹം ചെയ്ത ബെന്നിംഗ്ടണിന് ആറ് മക്കളാണ് ഉള്ളത്. 

Tags:    
News Summary - Chester Bennington suicide american news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT