?????? ???????

‘ശ്രീവത്സം മാറിൽ ചാർത്തിയ’ അയിരൂരി​െൻറ ഓർമക്ക് രണ്ടു വയസ്​

അടൂർ: പ്രശസ്തചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായിരുന്ന അയിരൂർ സദാശിവെൻ്റ ഓർമക്ക് രണ്ടു വയസ്. ഒരു കാലത്ത് സിലോൺ റേഡിയോയിലും ആകാശവാണി തിരുവനന്തപുരം നിലയത്തിലും അയിരൂർ സദാശിവെൻ്റ ഹിറ്റ് ഗാനങ്ങൾ സദാ പ്രക്ഷേപണം ചെയ്തിരുന്നു. നാടക–ചലച്ചിത്ര രംഗത്ത് തനതായ സംഭാവനകൾ നൽകിയ അദ്ദേഹം പ്രശസ്തിക്കും അവസരങ്ങൾക്കും വേണ്ടി മാത്രം കലയെ കാണാത്ത കലാകാരനാണ്.  
സംഗീതത്തെ പ്രണയിച്ച തറവാട്ടിലാണ് സദാശിവെൻ്റ ജനനം. കോഴഞ്ചേരി അയിരൂർ സ്വദേശിയായ സദാശിവെൻ്റ പിതാവ് പത്്മനാഭൻ സംഗീതജ്ഞനും പിതൃ സഹോദരിമാർ പാർവതിയും ലക്ഷ്മിയും ഗായികമാരുമായിരുന്നു. ചെറിയച്ഛൻ കുഞ്ഞിരാമനും മലബാർ ഗോപാലൻ നായരുമായിരുന്നു അന്നത്തെ ഭാഗവതന്മാരിൽ പ്രമുഖർ. സദാശിവെൻ്റ മുത്തച്ഛൻ കൃഷ്ണൻ ചിത്രമെഴുത്തിലും സംഗീതത്തിലും തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് വീരശൃംഖല ലഭിച്ചയാളാണ്.

ഏഴാം വയസിൽ ആണ്ടിപ്പിള്ള ഭാഗവതരിൽ നിന്ന് സംഗീതം അഭ്യസിക്കാൻ തുടങ്ങിയ സദാശിവെൻ്റ പിൽക്കാലത്തെ ഗുരുക്കന്മാർ ആറന്മുള കുഞ്ചുപണിക്കരാശാൻ, കെ.എസ് കുട്ടപ്പൻ ഭാഗവതർ, ഹരിപ്പാട് ഗോപി ഭാഗവതർ, വെൺമണി കുഞ്ഞുകുഞ്ഞുഭാഗവതർ, എൽ.പി.ആർ വർമ എന്നിവരാണ്. അമച്വർ നാടകങ്ങൾക്ക് പാട്ട് പാടിയും സംഗീത സംവിധാനം നിർവഹിച്ചുമാണ് സംഗീതരംഗത്ത് എത്തിയത്. കോഴഞ്ചേരി ഭാസി എഴുതി അയിരൂർ സദാശിവൻ സംഗീത സംവിധാനം നിർവഹിച്ചു പാടിയ  ‘മാലിനി തീരത്തെ മാൻകിടാവേ...’ എന്നാരംഭിക്കുന്ന ഗാനം അന്ന് യുവാക്കളുടെ ഹരമായിരുന്നു. പ്രഫഷനൽ നാടകത്തിൽ ആദ്യമായി പാടിയത് ചങ്ങനാശേരി പ്രകാശ് തീയറ്ററിലാണ്. കെ.പി.എ.സി, ഡ്രമാറ്റിക് ആർട്സ് ക്ലബ്, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷനൽ തീയേറ്റേഴ്സ് എന്നിവിടങ്ങളിലും പാടി അഭിനയിച്ച് അയിരൂർ േപ്രക്ഷക ലക്ഷങ്ങളുടെ കൈയ്യടി വാങ്ങി. പൊൻകുന്നം ദാമമോദരൻ രചിച്ച് അയിരൂർ പാടിയ ’വാവാ..വാസന്തരാവേ ആനന്ദപൊൻനിലാവേ, ചന്ദനശീതള ചന്ദ്രിക നിലാവേ...’ എന്ന ഹിറ്റ് ഗാനം ചങ്ങനാശേരി ഗീഥയുടെ നാടകത്തിന് മാറ്റു കൂട്ടി. നൃത്തം ചന്ദ്രശേഖരൻ നായരുടെ ട്രൂപ്പിലും ദക്ഷിണമൂർത്തിസ്വാമിയുടെ സംഗീതസംവിധാനത്തിൽ പ്രശസ്ത ഗായകൻ കെ.പി ബ്രാനന്ദനോടൊപ്പവും അയിരൂരും സ്ഥിരം ഗായകനായിരുന്നു. കെ.എസ് ജോർജ് പാടി അനശ്വരമാക്കിയ ഗാനങ്ങൾ കെ.പി.എ.സിയിലൂടെ മൂന്നു വർഷം അയിരൂരിെൻ്റ സ്വരത്തിൽ നാടകേപ്രമികൾ കേട്ടാസ്വദിച്ചു.

നാടകരംഗത്തെ ദീർഘകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അയിരൂർ സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചു. 25 ാളം ഗാനങ്ങൾ അയിരൂർ സിനിമകൾക്കു വേണ്ടി പാടി. ‘മരം’ എന്ന ചലച്ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചരി എഴുതി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ ‘‘മൊഞ്ചത്തിപെണ്ണേ നിൻ ചുണ്ട് നല്ല ചുവന്ന താമര ചെണ്ട്..’’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി പാടിയതെങ്കിലും ആദ്യം പുറത്തു വന്നത് ‘ചായം’ സിനിമയും അതിലെ പാട്ടുമാണ്. ഇവ രണ്ടും ശ്രദ്ധേയമായി. വയലാർ രാമവർമ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ പ്രധാന ഗാനങ്ങൾ പാടിയത് അയിരൂരായിരുന്നു. ഇതിലെ ‘‘അമ്മേ.. അമ്മേ അവിടുത്തെ മുൻപിൽ ഞാനാര്..ദൈവമാര്..’’ എന്ന ഗാനവും ‘‘ശ്രീവത്സം മാറിൽ ചാർത്തിയ ശീതാംശുകലേ ശ്രീകലേ..’ എന്ന ഗാനവും സൂപ്പർ ഹിറ്റുകളായി. അയിരൂർ ആദ്യമായി ചലച്ചിത്ര സംഗീത സംവിധാനം നിർവഹിച്ചത് ‘വിപഞ്ചിക’ക്കു വേണ്ടിയാണ്. ഡോ. സദാശിവൻ രചിച്ച ഗാനങ്ങൾ യേശുദാസും കെ.എസ് ചിത്രയും അയിരൂർ സദാശിവനുമാണ് പാടിയത്. 1978ൽ അടൂർ പങ്കജത്തിെൻ്റ ‘ജയ തീയറ്റേഴ്സി’െൻ്റ ’പരിത്രാണായ’ എന്ന നാടകത്തിെൻ്റ ഉദ്ഘാടനം കൊട്ടിയത്ത് നടക്കുമ്പോൾ വേദിയിൽ ഒരു പാട്ടു പാടണമെന്ന് അയിരൂർ ആവശ്യപ്പെടുകയും പങ്കജം അവസരം നൽകുകയും ചെയ്തു. ‘സംഗീതം സർഗസംഗീതം..’ എന്നു തുടങ്ങുന്ന ശാസ്ത്രീയഗാനം തമ്പുരു മീട്ടി അഭിനയിച്ച് പാടിയ അയിരൂരിനെ കാണികൾ കരഘോഷം കൊണ്ടു പൊതിഞ്ഞു.  അവിടെ 25 വേദിയിൽ കൂടി നാടകം അവതരിപ്പിക്കാൻ കരാറാവുകയും ചെയ്തു.  അയിരൂർ സദാശിവൻ സംഗീതസംവിധാനം നിർവഹിച്ച് ’തരംഗിണി’ പുറത്തിറക്കിയ ’നീലാംബരി’ എന്ന ആൽബം ഹിറ്റായി. ’ശിവപ്രിയ’ എന്ന ഹിന്ദു ഭകതിഗാന ആൽബത്തിനു വേണ്ടിയും ’മഴയായ് പൊഴിയുന്നു പ്രണയം’ എന്ന പ്രണയഗാനങ്ങളുടെ ആൽബത്തിെൻ്റ സംഗീതസംവിധാനം നിർവഹിച്ചിരുന്നു. ആകാശവാണിയിലെ സംഗീതസംവിധായകനും ഓഡിഷൻ ജഡ്ജുമായിരുന്നു. മക്കളായ ശ്രീകുമാർ, ശ്രീലാൽ എന്നിവരും സംഗീതരംഗത്തു തന്നെയാണ്. 2015 ഏപ്രിൽ ഒമ്പതിന് ആലപ്പുഴ–ചങ്ങനാശേരി റോഡിൽ മനയ്ക്കച്ചിറയിൽ ഉണ്ടായ അപകടത്തിലാണ് 78ാം വയസിൽ അദ്ദേഹത്തിെൻ്റ വിയോഗം. അങ്കമാലിയിൽ ഒരു പരിപാടി കഴിഞ്ഞ് താമസസ്ഥലമായ അടൂരിലേക്കു പോകുമ്പോൾ മകൻ ശ്രീകുമാർ ഓടിച്ചിരുന്ന കാർ കനാലിലേക്കു മറിയുകയായിരുന്നു.

Tags:    
News Summary - Ayiroor Sadasivan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT