ദേവരാജൻ മാസ്​റ്റർ പറഞ്ഞു; ‘‘അർജുനനായാലും ഭീമനായാലും കൊള്ളാം, ജോലിക്കു ​കൊള്ളില്ലെങ്കിൽ പറഞ്ഞുവിടും’’

മലയാള സിനിമാ സംഗീതത്തിനു കിട്ടിയ അമൂല്യനിധിയായിരുന്നു അന്തരിച്ച അർജുനൻ മാസ്​റ്റർ. ഗായകൻ ജയചന്ദ്ര​​​​​​​​​ ​​െൻറ വാക്കുകൾ കടമെടുത്തുപറഞ്ഞാൽ ‘അർജുനൻ മാസ്​റ്റർ ദൈവത്തി​​​​​​​​​​​െൻറ ഒരു അവതാരമാണ്​. എന്തൊരു നിർമമത്വം! ഒരു സന്യാസിയെപ്പോലെ ശാന്തനും ഇളം നിലാവുപോലെ മൃദു സ്മിതത്തി​​​​​​​​​​​െൻറ കുളിരലകൾ ചുറ്റിലും പ്രകാശിപ്പിക്ക ുകയും ചെയ്യുന്ന വ്യക്തിത്വം.’ ഭാവഗായകനാവട്ടേ പ്രണയാതുര ശബ്​ദത്തിൽ, പാടുന്ന പാട്ടുകളിലെ ഓരോ വാക്കിനെയും താലോല ിച്ച്​ മനുഷ്യഹൃദയങ്ങളിലേക്ക്​ വികാരത്തി​​​​​​​​​​​െൻറ മുല്ലവള്ളി പടർത്തി നിർവൃതിയുടെ നീലനീരാളം പുതപ്പിക്കുന്ന പാട്ടി​​​​​​​​​​​െൻറ തമ്പുരാനും...

അർജുനൻ മാസ്​റ്റർ 1968ലാണ്​ സിനിമയിലെത്തുന്നത്​. 1961ൽ കാളിദാസ കലാകേന്ദ്രത്തി​​​​​​​​​​​െൻറ നാടകത്തിന്​ ഈണമിടുന്ന ദേവരാജൻ മാസ്​റ്ററുടെ ഹാർമോണിസ്​റ്റ്​ ആയി അർജുനൻ മാസ്​റ്റർ വന്നുചേർന്നു​. അന്ന്​ ദേവരാജൻ മാസ്​റ്റർ പറഞ്ഞു, ‘‘അർജുനനായാലും കൊള്ളാം ഭീമനായാലും കൊള്ളാം, ജോലിക്കു കൊള്ളില്ലെങ്കിൽ ഞാൻ പറഞ്ഞുവിടും...’’ എന്നാൽ, ദേവരാജൻ മാസ്​റ്റർക്കു ശിഷ്യനെ നന്നേ ഇഷ്​ടപ്പെട്ടു. അർജുനൻ ഒരു മഹാസംഗീതജ്ഞനാണെന്ന്​ കാലവും തെളിയിച്ചു.

1968ൽ പുറത്തുവന്ന ‘കറുത്ത പൗർണമി’യാണ്​ അർജുനൻ മാസ്​റ്റർ ഈണമിട്ട ആദ്യ ചിത്രം. അതിനുമുമ്പ്​ ധാരാളം നാടകങ്ങൾക്ക്​ ഈണമിട്ട പരിചയവുമായാണ്​ മാസ്​റ്റർ സിനിമയിലെത്തിയത്​. അതിലെ ‘മാനത്തിൻ മുറ്റത്ത്​...’, ‘പൊന്നിലഞ്ഞീ...’, ‘ശിശുവിനെപ്പോൽ...’, ‘കവിതയിൽ മുങ്ങീ...’, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ...’, ‘ഹൃദയമുരുകി നീ...’ തുടങ്ങിയ എല്ലാ ഗാനങ്ങളും അതീവ സുന്ദരം. ഭാസ്‌കരൻ മാസ്​റ്ററുടേതാണ്​ വരികൾ.

അർജുനൻ മാസ്​റ്റർ-ശ്രീകുമാരൻ തമ്പി-ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ‘യമുനേ പ്രേമ യമുനേ...’, ‘മലരമ്പനറിഞ്ഞില്ല...’, ‘നിൻ മണിയറയിലെ...’, ‘മുത്തു കിലുങ്ങീ...’, ‘നക്ഷത്ര മണ്ഡല നട തുറന്നു...’, ‘പകൽ വിളക്കണയുന്നു...’, ‘നന്ത്യാർവട്ടപ്പൂ ചിരിച്ചു...’, ‘മല്ലികപ്പൂവിൻ മധുര ഗന്ധം...’, ‘ശിൽപികൾ നമ്മൾ...’, ‘താരുണ്യ പുഷ്പവനത്തിൽ...’, ‘മംഗലപ്പാല തൻ...’, ‘നനയും നിൻ മിഴിയോരം...’ തുടങ്ങിയ ഗാനങ്ങൾ മലയാളി മനസ്സിൽനിന്ന്​ ഒരിക്കലും മായാത്ത, മറയാത്ത മണിമുത്തുകളാണ്​.

Full View
Tags:    
News Summary - arjunan master tribute-music article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT