എം.കെ അർജുനൻ മാസ്​റ്റർ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ നിത്യഹരിത ഗാനങ്ങളു​ടെ ശിൽപി എം.കെ.അർജുനൻ മാസ്​റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച് ചി പള്ളുരുത്തിയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ 3:30നായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചി പ ള്ളുരുത്തിയിൽ നടക്കും.

നാടകഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്ത ിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു. 1968ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്​ സിനിമ സംഗീത സം വിധാന രംഗത്ത് അരങ്ങേറുന്നത്.

1936 ആഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിൻെറയും പാറുവി ൻെറയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് ജനനം. ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികൾക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങൾക്ക്​ സംഗീതം പകർന്നു. ‘കറുത്ത പൗർണമി’യിലെ എന്ന ചിത്രത്തിലെ ‘മാനത്തിൻമുറ്റത്ത്...’, ‘ഹൃദയമുരുകീ നീ...’ എന്നീ ഗാനങ്ങളിലൂ​െട ശ്രദ്ധേയനായി.

രണ്ടാമത്തെ ചിത്രമായ ‘റസ്റ്റ് ഹൗസി’ലെ ‘പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു...’, ‘മുത്തിലും മുത്തായ...’, ‘പാടാത്ത വീണയും പാടും...’, ‘യമുനേ യദുകുലരതിദേവനെവിടെ...’, ‘പറഞ്ഞപോലെ യമുനേ...’ തുടങ്ങിയ ഹിറ്റ്​ ഗാനങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ അജയ്യനായി. 1975 ല്‍ പുറത്തിറങ്ങിയ ‘പിക്‌നിക്ക്’ലെ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...’ എന്ന പാട്ടും ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ...’ എന്ന പാട്ടും മലയാള സിനിമാ മേഖലയിൽ അർജുനൻ മാസ്​റ്ററെ അടയാളപ്പെടുത്തുന്നവയാണ്​.

വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിങ്ങനെ പ്രശ്​സതരുടെ ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നൽകി. ശ്രീകുമാരൻതമ്പിയുടെ വരികൾക്ക്​ അർജുനൻ മാസ്​റ്റർ നൽകിയ ഇൗണങ്ങൾ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. സംഗീത സാമ്രാട്ട് എ.ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജുനൻ മാസ്​റ്ററുടെ കീഴിലായിരുന്നു.

നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച അർജുനൻ മാസ്​റ്റർക്ക്​ മലയാള സിനിമക്കുള്ള അംഗീകാരം ലഭിക്കുന്നത്​ 2017ലാണ്​. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘എന്നെ നോക്കി’ എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഉടൻ പുറത്തിറങ്ങാൻ പോകുന്ന വെള്ളാരം കുന്നിലെ വെള്ളിമീനുകൾക്ക് എന്ന സിനിമക്ക്​ വേണ്ടിയാണ്​​ അർജുനൻ മാസ്​റ്റർ അവസാനമായി സംഗീതം നിർവഹിച്ചത്​.

Full View
Tags:    
News Summary - Arjunan Master passed away - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT