മാപ്പിളപ്പാട്ടിന്‍െറ പുതുഭാവം

1971ലാണ് വടകര കൃഷ്ണദാസ് എന്നോടൊപ്പം ചേരുന്നത്്. അന്ന് തുടങ്ങിയ ബന്ധം നാല് പതിറ്റാണ്ടായി ഞങ്ങള്‍ക്കിടയിലുണ്ട്. എന്‍െറ ട്രൂപ്പിലത്തെിയതുമുതല്‍ സംഘത്തിലെ പ്രധാന ഗായകനായിരുന്നു കൃഷ്ണദാസ്. ഞങ്ങള്‍ ചേര്‍ന്നൊരുക്കിയ ഗാനങ്ങളെല്ലാം മാപ്പിളപ്പാട്ട് ആസ്വാദകര്‍ സ്വീകരിച്ച് നെഞ്ചേറ്റിയ പാട്ടുകളായിരുന്നു. മൈലാഞ്ചി കൊമ്പൊടിച്ച്, മക്കാമരൂഭൂമിയില്‍, കാനോത്ത് കഴിയുന്ന പെണ്ണ് തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ അദ്ദേഹത്തിന്‍േറതായി പുറത്ത് വന്നവയാണ്.

1978ല്‍ നാല് ഗള്‍ഫ് നാടുകളില്‍ ഗാനമേളകള്‍ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് എന്നോടൊപ്പം നാലുപേരാണ് യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ പരിപാടിക്കായി വിമാനം കയറിയത്. വടകര കൃഷ്ണദാസ്, കോഴിക്കോട് അബൂബക്കര്‍, പപ്പന്‍, വത്സല എന്നിവരായിരുന്നു എനിക്കൊപ്പം ആ സംഘത്തിലുണ്ടായിരുന്നത്.  ആ യാത്രക്കിടെ അബൂദബിയില്‍വെച്ചാണ് ‘ഓത്തുപള്ളിയില്‍ അന്ന് നമ്മള്‍ പോയിരുന്ന കാലം’ എന്ന പാട്ട് ആദ്യമായി കൃഷ്ണദാസ് പാടുന്നത്. കൃഷ്ണദാസ് തന്നെയായിരുന്നു ഇതിന് സംഗീതം നല്‍കിയതും. വി.ടി.  മുരളി ആലപിക്കുന്നതിനുമുമ്പേ ജനമനസ്സില്‍ ഇടംപിടിച്ച ഈ പാട്ട് അവതരിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തുടര്‍ന്ന് 1980ല്‍ സൗദി അറേബ്യയില്‍ പരിപാടി അവതരിപ്പിക്കാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഇന്ത്യന്‍ എംബസി സ്കൂളിന്‍െറ ധനശേഖരണാര്‍ഥം ജിദ്ദയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര ധനകാര്യമന്ത്രി വെങ്കിട്ടരാമന്‍െറ ക്ഷണപ്രകാരമായിരുന്നു ഞങ്ങളവിടെ എത്തിയത്. അപ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്ന പ്രധാന ഗായകന്‍ കൃഷ്ണദാസായിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങളിരുവരും ഒരുപാട് നാടുകളില്‍ നിരവധി പരിപാടികള്‍ക്ക് ഒന്നിച്ച് വേദിയില്‍ കയറി. ഈ കാലത്തിനിടയില്‍ മാപ്പിളപ്പാട്ടിന് പുതിയ രൂപവും ഭാവവും നല്‍കാനായി എന്നതാണ് അദ്ദേഹത്തിന്‍െറ ഏറ്റവും വലിയ പ്രത്യേകത.

1972ല്‍ തിരുവനന്തപുരത്ത് ഒരു പരിപാടിക്ക് അവസരംലഭിച്ചത് ഓര്‍ക്കുന്നു. ഞങ്ങള്‍ ഇവിടെനിന്ന് വാനിലാണ് യാത്ര പുറപ്പെട്ടത്. യാത്രക്കിടെ വാന്‍ തൃശൂര്‍വെച്ച് തോട്ടിലേക്ക് മറിഞ്ഞു. അന്ന് ഞങ്ങള്‍ക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന സ്ത്രീകളെയെും എന്നെയും തോട്ടില്‍നിന്ന് സാഹസികമായി രക്ഷിച്ചത് കൃഷ്ണദാസ് ആയിരുന്നു. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന വ്യക്തിബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നുപോരുകയും ചെയ്തു. ആറുമാസങ്ങള്‍ക്ക് മുമ്പ് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നടന്ന പരിപാടിയിലാണ് അവസാനമായി നേരില്‍കണ്ടത്. പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, എം. കുഞ്ഞിമൂസ എന്നിവരെല്ലാം അന്ന് പരിപാടിക്കത്തെിയിരുന്നു. ഒരു കാലഘട്ടത്തിലെ മാപ്പിളപ്പാട്ട് പ്രതിഭകള്‍ക്കുള്ള ആദരംകൂടിയായിരുന്നു ആ ചടങ്ങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT