കൃഷ്ണദാസ് വടകരയുടെ  ഗാനമേളയും ഉണ്ടായിരിക്കും......

1950, മലബാറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിന്‍െറ പോസ്റ്ററില്‍ പ്രത്യേകം പരാമര്‍ശിക്കുന്നൊരു പേരുണ്ട്. അത്, `കൃഷ്ണദാസ് വടകരയുടെ ഗാനമേളയുണ്ടായിരിക്കും' എന്നതാണ്. ഒരു പാട്ടുകാരന്‍െറ ജനപ്രീതി എത്രമാത്രം ഉണ്ടെന്നതിന്‍െറ തെളിവാണിത്. 

കൃഷ്ണദാസ് വടകര വിടവാങ്ങുമ്പോള്‍ സംഗീതാസ്വാദകരുടെ മനസില്‍ ഇത്തരം ഓര്‍മ്മകള്‍ നിറയുകയാണ്. മലയാളിക്കാകെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപിടി ഗാനങ്ങളാണ് കൃഷ്ണദാസ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ, ആസ്വാദകലോകം വളരെ വലുതായിരുന്നു. മാപ്പിളപാട്ടിന്‍െറലോകം, കമ്മ്യൂണിസത്തിന്‍െറ ചൂടും ചൂരുമുള്ള വിപ്ളവഗാന ശാഖയും ഒപ്പം ലളിതസംഗീത ഗാനവും തന്‍െറ സംഗീത ലോകത്തിന്‍െറ ഭാഗമാക്കാന്‍ ഇദ്ധേഹത്തിന് കഴിഞ്ഞു. പുതിയ കാലത്തിന് അനുകരിക്കാനാവാത്ത സംഗീത സാന്നിധ്യമാണ് നഷ്ടമായത്. ഇനി, മടപ്പള്ളി ദേശീയപാതയോരത്തെ കൃഷ്ണദാസ് വടകരയുടെ`സ്വരഗംഗ' എന്ന വസതിയില്‍ സംഗീതമില്ല...വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ വടകരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ചെറുപ്പം മുതലെ പാട്ടുകളോടായിരുന്നു കമ്പം. അഞ്ച് വയസുമുതല്‍ പാടിത്തുടങ്ങി. മലബാറിലെ കമ്യൂണിസ്റ്റ് വേദികളില്‍ വിപ്ളവത്തിന്‍െറ ഗാനങ്ങള്‍ മുഴക്കിക്കൊണ്ടാണ് സംഗീത ലോകത്ത് സജീവ സാന്നിദ്ധ്യമായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി ആയതിനാല്‍ 1962ല്‍ അഴിയൂര്‍ ഹൈസ്കൂളില്‍ അധ്യാപകനായിരിക്കെ പിരിച്ചുവിട്ടു. പിന്നീട്, 67ല്‍ രണ്ടാം ഇ.എം.എസ്. സര്‍ക്കാറിന്‍െറ കാലത്താണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. പി.ടി. അബ്ദുറഹിമാന്‍ രചിച്ച `ഓത്തുപള്ളീലന്ന് നമ്മള്‍...'നാടകത്തിനുവേണ്ടി ആദ്യം പാടിയത് കൃഷ്ണദാസായിരുന്നു. ഗസല്‍ ശൈലിയുള്ള ആ അവതരണം ഇന്നും സംഗീതാരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. അക്കാലത്ത് ആകാശവാണിയില്‍ ഈ ഗാനം സ്ഥിരമായിരുന്നു. പിന്നീടാണ് `തേന്‍തുള്ളി' എന്ന സിനിമയ്ക്കുവേണ്ടി കൃഷ്ണദാസിന്‍െറ പ്രിയശിക്ഷ്യന്‍ വി.ടി. മുരളി പാടിയത്. 

1973ല്‍ മാപ്പിളപ്പാട്ടിന്‍െറ ലോകത്തെക്ക് കൂട്ടികൊണ്ടുപോയത് വി.എം. കുട്ടിയാണ്. വി.എം. കുട്ടിയുടെ ട്രൂപ്പിന്‍െറ ഭാഗമായതോടെയാണ് മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്‍െറത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളിക്കാറില്‍, മക്കാ മരുഭൂമിയില്‍ തുടങ്ങിയ അനശ്വര ഗാനങ്ങളുടെ ഉടമായയത്. നിരവധി കാസറ്റുകമ്പനികള്‍ക്കായി നിരവധി പാട്ടുകള്‍ ഒരുക്കി. `മിസരിപൊന്ന്' എന്ന കാസറ്റില്‍ യേശുദാസ് ആലപിച്ച അഞ്ച് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. പപ്പന്‍ വള്ളിക്കാടിന്‍െറ വിപ്ളവഗാനങ്ങള്‍ ഏറെ തനിമയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഇത്തരം ഗാനങ്ങള്‍ ഒഞ്ചിയത്തിന്‍െറ കമ്മ്യൂണിസ്റ്റ് ചരിത്രം പറയുന്ന വേദികളിള്‍ സജീവമാണിപ്പോഴും.  പി.ടി. അബ്ദുറഹിമാന്‍,വി.ടി. കുമാരന്‍ മാസ്റ്റര്‍ എന്നിവരുടെ രചനകള്‍, വടക്കന്‍ പാട്ടുകള്‍ എന്നിങ്ങനെ കൃഷ്ണദാസിന്‍െറ ശബ്ദത്തില്‍ മാത്രം ആസ്വാദകര്‍ ഏറ്റെടുക്കുന്ന ഗാനങ്ങള്‍ നിരവധിയാണ്. 

1979ല്‍ `കണ്ണാടിക്കുട്' എന്ന സിനിമയിലെ ആറ് ഗാനങ്ങളും, അങ്കപുറപ്പാട്  എന്ന സീരിയലിലെ പതിനെട്ട് ഗാനങ്ങളുടെ ചിട്ടപ്പെടുത്തിയത് കൃഷ്ണദാസായിരുന്നു. സി.പി. അബൂബക്കറിന്‍െറ വരികള്‍ക്കുള്‍പ്പെടെ നിരവധി ഗസലുകള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്. കൃഷ്ണദാസിന്‍െറ ആസ്വാദകര്‍ ഇടം പിടിച്ച ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഇദ്ധേഹം തന്‍െറ പാട്ടുമായി സഞ്ചരിച്ചിട്ടുണ്ട്. ഇതിനൊത്ത അംഗീകാരങ്ങള്‍ ഇദ്ധേഹത്തെ തേടി വന്നില്ളെന്നാണ് ആരാധകരുടെ പരാതി. പാട്ടിന്‍െറ പഴയ വഴി തേടുന്ന മലയാളിക്ക് ചെന്നത്തെുന്ന ഒരിടമായി എന്നു കൃഷ്ണദാസ് മാറുമെന്നുറപ്പാണ്... അത്രയേറെ വേറിട്ട സംഗീതവും ആലാപനവുമാണിദ്ധേഹത്തിന്‍െറത്...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT