?????? ????????? ????? ??? ????, ??????? ??????????, ????????? ????

കെൻഡ്രിക് ലാമറിനും എഡ് ഷീറനും ടെയ്‌ലർ സ്വിഫ്റ്റിനും ഗ്രാമി പുരസ്കാരം

ലോസ് ആഞ്ചൽസ്: മികച്ച പോപ് വോക്കൽ ആൽബം, മികച്ച വിഡിയോ എന്നീ വിഭാഗത്തിൽ ടെയ്‌ലർ സ്വിഫ്റ്റിന് 58മത് ഗ്രാമി പുരസ്കാരം. മികച്ച റാപ് ആൽബത്തിന് കെൻ‍ഡ്രിക് ലാമറിന്‍റെ 'ടു പിംപ് എ ബട്ടർഫ്ലൈ'യും സോങ് ഓഫ് ദ ഇയർ പുരസ്കാരത്തിന് എഡ് ഷീരന്‍റെ 'തിങ്കിങ് ഔട്ട് ലൗഡ്' എന്ന ഗാനവും പുരസ്കാരം സ്വന്തമാക്കി.

മികച്ച ഡാൻസ് റെക്കോഡിങ് വിഭാഗത്തിൽ ജസ്റ്റിൻ ബീബറും 'വെയർ ആർ യൂ നൗ' എന്ന ആൽബത്തിന് സ്ക്രില്ലെക്സും ഡിപ്ലോയും പുരസ്കാരം നേടി. സ്ക്രില്ലെക്സും ഡിപ്ലോയും ഗ്രാമി പങ്കിട്ടപ്പോൾ കെൻഡ്രിക് ലാമർ, ജസ്റ്റിൻ ബീബർ, എഡ് ഷീറൻ എന്നിവർ ആദ്യമായി പുരസ്കാരം നേടി.

ഗ്രാമി പുരസ്കാരം നേടിയ മറ്റുള്ളവർ:

  • ന്യൂ ആർട്ടിസ്റ്റ് -മെഗ്ഘാൻ ട്രെയ്നർ
  • റോക്ക് പെർഫോമൻസ് ഓഫ് ദി ഇയർ -അലബാമ ഷേക്ക്സ്
  • മ്യൂസിക്കൽ തിയറ്റർ ആൽബം -മിൽട്ടൺ
  • കൺട്രി ആൽബം -ക്രിസ് സ്റ്റാപ്ലിട്ടൻ (ട്രാവലർ)
  • പോപ് സോളോ പെർഫോമൻസ് -എഡ് ഷീറൻ (തിങ്കിങ് ഔട്ട് ലൗഡ്)
  • ന്യൂ ഏജ് ആൽബം -പോൾ അവ്ജെറിനോസ് (ഗ്രേസ്)
  • കുട്ടികളുടെ ആൽബം -ടിം കുബാർട്ട് (ഹോം)
  • വേൾഡ് മ്യൂസിക് ആൽബം -ആൻജലിക് കിഡ്ജോ (സിങ്സ്)
  • റെഗേ ആൽബം -മോർഗൻ ഹെറിറ്റേജ് (സ്ട്രിക്റ്റ്ലി റൂട്ട്സ്)
  • ലാറ്റിൻ ജാസ് ആൽബം -എലിയൻ എലിയാസ് (മെയ്ഡ് ഇൻ ബ്രസീൽ)
  • ലാർജ് ജാസ് എൻസെംബിൾ ആൽബം -മരിയ ഷെയ്ൻഡർ ഒർക്കസ്ട്ര (ദ തോംപ്സൺ ഫീൽഡ്സ്)
  • ജാസ് ഇൻസ്ട്രുമെന്‍റൽ ആൽബം -ജോൺ സ്കോഫീൽഡ് (പാസ്റ്റ് പ്രെസന്‍റ്)
  • ജാസ് വോക്കൽ ആൽബം -സെസിൽ മക്‌ലോറിൻ സാൽവെന്‍റ് (ഫോർ വൺ ടു ലവ്)
  • ഇംപ്രോവൈസ്ഡ് ജാസ് സോളോ -ക്രിസ്റ്റ്യൻ മക്ബ്രൈഡ് (ചെറോകീ)
  • ന്യൂ ഏജ് ആൽബം -പോൾ അവ്ജെറിനോസ് (ഗ്രേസ്)
  • കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം -സ്നാർക്കി പപ്പി, മെട്രോപോൾ ഒർകെസ്റ്റ്  (സിൽവ)
  • സറൗണ്ട് സൗണ്ട് ആൽബം -ജെയിംസ് ഗുത്റി, ജോയൽ പ്ലാന്‍റേ (അമ്യൂസ്ഡ് ടു ഡെത്ത്)
  • റീമിക്സ് റെക്കോഡിങ്നോൺ ക്ലാസിക്കൽ -ഡേവ് ഔഡ്, അപ്ടൗൺ ഫങ്ക് (ഡേവ് ഔഡ് റീമിക്സ്)
  • എൻഡിനിയേർഡ് ആൽബംനോൺ ക്ലാസിക്കൽ -ഷോൺ എവറെറ്റ്, ബോബ് ലുഡ്‍‌വിഗ് (സൗണ്ട് ആൻഡ് കളർ)
  • ഹിസ്റ്റോറിക്കൽ ആൽബം -ദ ബേസ്മെന്‍റ് ടേപ്സ് കംപ്ലീറ്റ്: ദ് ബൂട്ട് ലെഗ് സീരിസ് വോളിയം.
  • ഇൻസ്ട്രുമെന്‍റൽ കംപോസിഷൻ -അർട്ടുറോ ഒ ഫാരിൽ (ദ് അഫ്രോ ലാറ്റിൻ ജാസ് സ്യൂട്ട്)
  • അറേഞ്ച്മെന്‍റ്, ഇൻസ്ട്രമെന്‍റൽ -ഡാൻസ് ഓഫ് ദ ഷുഗർ പാം ഫെയറി
  • അറേഞ്ച്മെന്‍റ്, ഇൻസ്ട്രമെന്‍റൽ ആൻഡ് വോക്കൽസ് -മരിയ ഷിൻഡേയ്ർ (സ്യു)
  • റെക്കോഡിങ് പാക്കേജ് -സ്റ്റിൽ ദ കിങ്: സെലിബ്രേറ്റിങ് ദ് മ്യൂസിക് ഓഫ് ബോബ് വിൽസ് ആൻഡ് ഹിസ് ടെക്സാസ് പ്ലേ ബോയ്സ്
  • നോട്ട്സ് -ജോനി മിച്ചൽ, (ലൗ ഹാസ് മെനി ഫേയ്സസ്: എ ക്വാർട്ടറ്റ്, എ ബാലറ്റ്, വെയ്റ്റിങ് ടു ബി ഡാൻസ്ഡ്)
  • ബോക്സ്ഡ് ഓർ സ്പെഷൽ ലിമിറ്റഡ് എഡിഷൻ പാക്കേജ് -ദ് റൈസ് ആൻഡ് ഫാൾ ഓഫ് പാരാമൗണ്ട് റെക്കോർഡ്സ് (വോളിയം ടു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT