ദേഹത്ത് ഭസ്മം ധരിച്ച് വലിയ രുദ്രാക്ഷമാലയണിഞ്ഞ് മലയാള സിനിമാ ഗാനരംഗത്തെ ശുദ്ധസംഗീതത്തെ വഭൂതിയണിയിച്ച ദക്ഷിണാമൂര്‍ത്തിയെന്ന സംഗീതോപാസകന്‍ കാലയവനികയില്‍ മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഏഴ് പതിറ്റാണ്ട് നീളുന്ന സംഗീതജീവിതത്തിലും അദ്ദേഹം നിലനിര്‍ത്തിയത് അതേ സംഗീതവിശുദ്ധിയാണ്. ദക്ഷിണാമൂര്‍ത്തിയെന്നാല്‍ ശിവന്‍െറ പര്യായം. ആലപ്പുഴയില്‍ ജനിച്ച ദക്ഷിണാമൂര്‍ത്തി ഓര്‍മവെച്ച കാലംമുതലേ വൈക്കത്തപ്പനായ ശിവന്‍െറ ഭക്തനാണ്.
അമ്മ മുലപ്പാലിനൊപ്പം നല്‍കിയത് സംഗീതമാണെന്ന് അദ്ദഹേം പറഞ്ഞിട്ടുണ്ട്. അമ്മയാണ് ആദ്യ ഗുരു. അമ്മയില്‍ നിന്ന് കേട്ടതിനേക്കാള്‍ ഏറെ അദ്ദേഹം സ്വാംശീകരിച്ചെടുത്തു. കുട്ടിക്കാലത്ത് ഒരു അദ്ഭുതപ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി. സ്കൂളില്‍ അധികമൊന്നും പഠിച്ചിട്ടില്ല. പഠിച്ചതൊക്കെ സംഗീതം. തിരുവനന്തപുരത്തെ ശ്രീവെങ്കിടാചലം പോറ്റിയാണ് പ്രധാന ഗുരു. പതിമൂന്നാം വയസ്സില്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ അരങ്ങറ്റേംകുറിച്ച നാള്‍ മുതല്‍ അദ്ദേഹം സംഗീതം ജീവിതമാക്കി. ഇക്കാലമത്രയും സംഗീതമല്ലാതെ മറ്റൊരു തൊഴിലും ദക്ഷിണാമൂര്‍ത്തി ചെയ്തിട്ടില്ല.
സിനിമയോ സംഗീതസംവിധാനമോ അദ്ദഹത്തേിന്‍െറ സ്വപ്നത്തിലേ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ സംഗീതഗുരുവായി. പി. ലീല പ്രമുഖ ശിഷ്യയായിരുന്നു. മദ്രാസില്‍ സംഗീത ഗുരുവായി അദ്ദേഹം കഴിയുന്ന കാലത്ത് പി. ലീല മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ്. തന്‍െറ ഗുരുവിന്‍െറ വൈഭവം നന്നായി അറിയാവുന്ന ലീലയാണ് ദക്ഷിണാമൂര്‍ത്തിയെ മലയാള സിനിമാ സംഗീതത്തിന്‍െറ അവിഭാജ്യഘടകമാക്കുന്നതില്‍ മുന്‍കൈയെടുത്തത്.
1950ല്‍ നല്ലതങ്ക എന്ന ചിത്രത്തിന്‍െറ സംഗീതസംവിധാനം നടക്കുന്നു. അഭയദേവ് എഴുതിയ ഒരു വിരുത്തം ‘ശംഭോ ഞാന്‍ കാണ്‍മെന്താണിദം അടയുകയോ മല്‍ കവാടങ്ങളയ്യോ’ ഈണത്തിലാക്കുന്നതില്‍ അന്യഭാഷാ സംഗീത സംവിധായകനായ രാമറാവു പരാജയപ്പെട്ടപ്പോള്‍ ലീലയാണ് ദക്ഷിണാമൂര്‍ത്തിയെ പരീക്ഷിക്കാമെന്ന് നിര്‍ദേശിച്ചത്. അതുവരെ സിനിമ ഒരു സ്വപ്നമായിരുന്നിട്ടില്ലാത്ത ദക്ഷിണാമൂര്‍ത്തി അതോടെ ആ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും സംഗീതം ചെയ്തു. അത് മലയാളി ഗാനങ്ങളുടെ ഒരു കണ്ടത്തെല്‍ കൂടിയായിരുന്നു. അക്കാലത്ത് അന്യഭാഷക്കാരാണ് ഇവിടെ സംഗീത സംവിധാനം ചെയ്തിരുന്നത്. ഒക്കെയും അനുകരണ ഗാനങ്ങള്‍. അവിടേക്ക് രാഗവിശുദ്ധമായ സംഗീതം കൊണ്ട് മലയാളത്തിന്‍െറ തനിമ എഴുതിച്ചേര്‍ത്തത് ദക്ഷിണാമൂര്‍ത്തിയാണ്. നല്ലതങ്കയിലെ പ്രമുഖ ഗായകനായിരുന്നു യേശുദാസിന്‍െറ പിതാവ് അഗസ്റ്റിന്‍ ജോസഫ്. തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ ജീവിതനൗകയിലും ദക്ഷിണാമൂര്‍ത്തിയായിരുന്നു സംഗീതം നിര്‍വഹിച്ചത്. ആലപ്പുഴ പുഷ്പ പാടിയ ‘ആനത്തലയോളം വെണ്ണ തരാമെടാ...’എന്ന ഗാനം അന്ന് മലയാളക്കരയാകെ അലയടിച്ചു. ഒരു ഉടുക്ക് മാത്രം കൊണ്ടാണ് ഈ ഗാനം റെക്കൊഡ് ചെയ്തത്.
പിന്നീട് ദക്ഷിണാമൂര്‍ത്തിയുടെ കാലമായിരുന്നു. പി. സുശീല എന്ന അനുഗ്രഹീത ഗായികയെ മലയാളത്തില്‍ ആദ്യം പാടിക്കുന്നതും ദക്ഷിണാമൂര്‍ത്തിയാണ്. ടി.ആര്‍. മഹാലിംഗം, എം.എല്‍. വസന്തകുമാരി, കലിങ്കറാവു തുടങ്ങിയ അക്കാലത്തെ പ്രമുഖ കര്‍ണാടക സംഗീതജ്ഞരെകൊണ്ടും അദ്ദഹേം പാട്ടുകള്‍ പാടിപ്പിച്ചു. ‘കാറ്റ േവാ കടലേ വാ..’ എന്ന വസന്തകുമാരിയുടെ ഗാനം ഇന്നും പ്രശസ്തമാണ്. ‘കണ്ണും പൂട്ടിയുറങ്ങുക നീയെന്‍’ എന്ന പി. സുശീലയുടെ ആദ്യ ഗാനം മലയാളം ഒരിക്കലും മറക്കാത്തതാണ്. ‘പാട്ടു പാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ’ എന്ന ഗാനം കൂടി പാടിയതോടെ സുശീല മലയാളത്തിന്‍െറ അവിഭാജ്യ ഘടകമായി.
അഗസ്റ്റിന്‍ ജോസഫിനെകൊണ്ട് പാടിച്ച ദക്ഷിണാമൂര്‍ത്തിക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല അദ്ദഹത്തേിന്‍െറ മകന്‍ യേശുദാസിനെ കൊണ്ട് സിനിമയില്‍ പാടിക്കാന്‍. ശ്രീകോവില്‍ എന്ന ചിത്രത്തിനുവേണ്ടി ‘വേദവാക്യം നരനൊന്നേ അത് മാതൃവാക്യം തന്നെ’ എന്ന ഗാനമാണ് അദ്ദഹേം യേശുദാസിനെ കൊണ്ട് ആദ്യം പാടിക്കുന്നത്. യേശു എന്ന് സ്നേഹത്തോടെ ദക്ഷിണാമൂര്‍ത്തി വിളിക്കുന്ന യേശുദാസുമൊത്ത് അദ്ദേഹം മലയാളത്തിന് സമ്മാനിച്ച അതുല്യഗാനങ്ങള്‍ എത്രയോ....
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും, ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ആലോലനീല വിലോചനങ്ങള്‍, ആലാപനം, വാതില്‍പഴുതിലൂടെന്‍മുന്നില്‍.. തുടങ്ങി നൂറുകണക്കിന് ഗാനങ്ങള്‍. ‘ഇടനാഴിയിലൊരു കാലൊച്ച’ എന്ന ചിത്രത്തിലൂടെ യേശുദാസിന്‍െറ മകന്‍ വിജയ് യേശുദാസിനെ കൊണ്ടും ദക്ഷിണാമൂര്‍ത്തി പാടിച്ചു. വിജയ് യേശുദാസിന്‍െറ മകള്‍ അമേയക്കും അദ്ദേഹം സംഗീതം പറഞ്ഞുകൊടുത്തു.
യേശുദാസിന് ഗാനഗന്ധര്‍വനെന്ന പദവി നേടിക്കോടുത്ത ‘ശ്രാന്തമംബരം നിദാഘോഷ്മള...’ എന്ന ജി. ശങ്കരക്കുറുപ്പിന്‍െറ കവിത അദ്ദഹത്തേിന്‍െറ ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണ്. ‘അഭയം’ എന്ന ചിത്രത്തിനുവേണ്ടി കടുകട്ടിയായ ഈ കവിത അദ്ദേഹം തേനൊഴുകുന്ന സംഗീതമാക്കി മാറ്റിയത് മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു ഏടാണ്. ഈ ഗാനം കേട്ട് ധന്യനായാണ് ശങ്കരക്കുറുപ്പ് ആദ്യമായി യേശുദാസിനെ ഗാനഗന്ധര്‍വന്‍ എന്ന് വിളിച്ചത്.
വൈക്കം മണി, സെബാസ്റ്റന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതര്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എ.എം.രാജ, പി.ബി.ശ്രീനിവാസ്, മെഹബൂബ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, എസ്.ജാനകി, വാണി ജയറാം, ചിത്ര, എം.ജി.ശ്രീകുമാര്‍ തുടങ്ങി എല്ലാ തലമുറയിലുംപെട്ട എത്രയോ ഗായകരെക്കൊണ്ട് നൂറുകണക്കിന് ഗാനങ്ങര്‍ പാടിച്ച ദക്ഷിണാമൂര്‍ത്തി ഇന്‍ഡ്യന്‍ സിനിമയില്‍തന്നെ ഏറ്റവും നീണ്ടകാലം നിലനിന്ന സംഗീതസംവിധായകനാണ്. ഗാനങ്ങളില്‍ എന്നും സംഗീതത്തിന്‍െറ പരിശുദ്ധി നിലനിര്‍ത്തി എന്നത് ഒരുപക്ഷേ സിനിമാസംഗീതത്തില്‍ അദ്ദേഹത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ്.
ത്യാഗരാജസ്വാമിയെപ്പോലെ ദീക്ഷിതരെപ്പോലെ നാരായണതീര്‍ത്ഥരെപ്പോലെ ദക്ഷിണാമൂര്‍ത്തി ജീവിതത്തിലുടനീളം സംഗീതവും ഭക്തിയും മാത്രമായി ജീവിച്ചു. ശുദ്ധമായ കര്‍ണാടകസംഗീതത്തിലധിഷ്ഠിതമായി സംശുദ്ധമായ രാഗങ്ങളില്‍ മാത്രം സിനിമയില്‍ സംഗീതസംവിധാനം നിര്‍വഹിച്ചവര്‍ ഇന്‍ഡ്യയില്‍തന്നെ അപൂര്‍വമാണ്. സംഗീതത്തിലെ നിറഞ്ഞ അറിവാണ് സ്വാമി. ഓരോ രാഗത്തെക്കുറിച്ചും സമഗ്രമായ അറിവ്. അതിനാല്‍തന്നെ ഈണങ്ങളുടെ അനര്‍ഗളമായ ഒഴുക്കാണ്. സ്വാമി അടുത്തിരുത്തി പാടിക്കൊടുത്താണ് പഠിപ്പിക്കുന്നത്. ഒരീണം പഠിപ്പിച്ച് കുറെക്കഴിയുമ്പോഴേക്കും അത് മാറ്റും. മനസില്‍ രാഗഭാവങ്ങളത്തെുമ്പോഴെല്ലാം പുതിയ പുതിയ സംഗതികള്‍. ഇത് പുതിയ പല ഗായകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കത് വിസ്മയത്തോടെ ആസ്വദിക്കാതിരിക്കാനുമായിട്ടില്ല.
സ്വാമിക്ക് ഒരു സംഗീതോപകരണവും വായിക്കാനറിയില്ല. എന്നാല്‍ അദ്ദേഹം പതിറ്റാണ്ടുകളോളം സിനിമാ സംഗീതത്തിന്‍െറ തലപ്പത്ത് നിന്നു. സ്വന്തമായി ഒരു തംബുരു വാങ്ങാന്‍ പണമില്ലാതെ അദ്ദേഹം കഷ്ടപ്പാടുകളിലും സിനിമയെ സ്വപ്നംകാണാതെയാണ് ചെന്നൈയിലത്തെിയത്.
രാഗത്തിന്‍െറ ശുദ്ധസഞ്ചാരങ്ങളിലല്ലാതെ അദ്ദേഹം ഒരു അടിപൊളിപ്പാട്ടുപോലും ചെയ്തില്ല. ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’, ‘കനകസിംഹാസനത്തില്‍’പോലുള്ള പാട്ടുകളും അദ്ദേഹം ചെയ്തത് ശുദ്ധരാഗത്തിലാണ്. മൃദംഗവും വയലിനും നാദസ്വരവുമൊക്കെ അദ്ദേഹം പ്രണയഗാനങ്ങളിലും ഫലപ്രദമായി ഉപയോഗിച്ചു. മൃദംഗമല്ലാതെ മറ്റൊരു സംഗീതോപകരണവുമുപയോഗിക്കാതെ ‘ആലാപനം’ എന്ന ഒരു മുഴുനീളഗാനം അനശ്വരമാക്കി. ‘നനഞ്ഞുനേരിയ പട്ടുറുമാല്‍..’ എന്ന എണ്‍പതുകളിലെ പ്രണയയഗാനത്തിന്‍െറ പശ്ചാത്തലത്തിനായി ശുദ്ധസ്വരങ്ങളുടെ കോംബിനേഷനാണ് പ്രധാനമായും അദ്ദേഹം ഉപയോഗിച്ചത്. ‘പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു’, ‘ഹര്‍ഷബാഷ്പം തൂകി’, ‘മനസിലുണരൂ ഉഷസന്ധ്യയായ്’ തുടങ്ങിയ ഗാനങ്ങളിലൂടെ പതിഞ്ഞ താളത്തിന്‍െറ മാസ്മരഭംഗി അദ്ദേഹം കാട്ടിത്തന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.