ഒരുപാട് ഹിറ്റ് ഗാനങ്ങൾക്കൊപ്പം ഇന്ത്യൻ സംഗീത ലോകത്തിന് എം.കെ. അർജുനൻ മാസ്റ്റർ നൽകിയ വലിയൊരു സംഭാവനയു ടെ കഥയാണിത്. തെൻറ ചിരകാലാഭിലാഷ പൂർത്തീകരണെമന്നോണം ‘കറുത്ത പൗർണമി’യുടെ സംഗീതസംവിധാനച്ചുമതല എം.കെ. അർജുനൻ മാസ്റ്ററെ തേടിയെത്തുന്നു. ഈ സമയത്ത് തനിക്ക് നല്ലൊരു സഹായിയെ േവണമെന്ന തോന്നൽ അദ്ദേഹത്തിൽ ശക്തമായിരുന ്നു. ഇക്കാര്യം അർജുനൻമാഷ് ആവശ്യപ്പെട്ടത് ഗുരുതുല്യനായ ദേവരാജനോട്. അങ്ങനെയാണ് തെൻറ വിശ്വസ്തനായ ആർ.കെ. ശേഖറിനെ ദേവരാജൻമാഷ് അർജുനനെ ഏൽപിച്ചുകൊടുത്തത്.
മരണംവരെ ദേവരാജൻ മാഷിെൻറ വിശ്വസ്തനായിരുന്നു ആർ.കെ. ശേഖർ. മലയാള ചലച്ചിത്ര ലോകത്ത് പിറവിയെടുത്ത അനവധി ഹിറ്റ് ഗാനങ്ങളുടെ പിറവി ശേഖറിെൻറ മദ്രാസിലെ വീട്ടിലായിരുന്നു. ശേഖറിെൻറ മകനാകട്ടെ, ഈ സഹവാസത്തിനിടയിൽ പാട്ടിനോടും കേമ്പാസിങ്ങിനോടുമൊക്കെ വല്ലാത്ത താൽപര്യമായിരുന്നു. കംപോസിങ്ങിനിടെ പുറത്തുപോകുമ്പോൾ, അതുവരെ ചെയ്തുവച്ച ഈണം ഹാർമോണിയത്തിൽ വന്നിരുന്നു മീട്ടുമായിരുന്നു ദിലീപെന്ന ഈ കൊച്ചുബാലൻ. സംഗീതത്തോടുള്ള അവെൻറ അകമഴിഞ്ഞ താൽപര്യം അർജുനനെ ഹഠാദാകർഷിച്ചു.
ഇതിനിടയിലാണ് 1976 ൽ ശേഖറിെൻറ അപ്രതീക്ഷിത മരണം. അതോടെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ അദ്ദേഹത്തിെൻറ ഭാര്യ വിഷമാവസ്ഥയിലായി. സംഗീതത്തിൽ കമ്പമുള്ള മകനെ ഏതെങ്കിലും സ്റ്റുഡിയോയിൽ കൊണ്ടുപോയി പരിചയപ്പെടുത്തണമെന്ന് അവർ അർജുനൻ മാസ്റ്ററോട് അഭ്യർഥിച്ചു. അന്ന് ദിലീപിന് 13 വയസു മാത്രം. ശേഖറിെൻറ മരണശേഷം ആ കുടുംബത്തിനു താങ്ങാകാൻ കുറച്ചുകാലം അർജുനൻ മാഷ് മദ്രാസിൽ വാസമുറപ്പിച്ചിരുന്നു. ദിലീപിന് ആദ്യ സ്റ്റുഡിയോ സജ്ജമാക്കിക്കൊടുക്കുംവരെ കൂട്ടുകാരെൻറ കുടുംബത്തിനു താങ്ങായി അദ്ദേഹം ഉണ്ടായിരുന്നു.
അങ്ങനെയാണ് 1981ൽ ദിലീപിനെക്കൊണ്ട് അർജുനൻ എ.വി.എം സ്റ്റുഡിയോയിൽ കീ ബോർഡ് വായിപ്പിക്കുന്നത്. ‘അടിമച്ചങ്ങല’യിലെ ‘ഏറനാട്ടിൻ മണ്ണിൽനിന്നുണർന്നെണീറ്റിടും...’ എന്ന ഗാനം അർജുനൻ ഒരുക്കിയത് ആ കൊച്ചുമിടുക്കെൻറ സഹായത്താലായിരുന്നു. പറക്കമുറ്റാത്ത പയ്യനെ സംഗീതലോകത്തേക്ക് ആനയിച്ചതിനും കൊണ്ടുനടക്കുന്നതിനെ പല പ്രമുഖ സംഗീതസംവിധായകരും അർജുനനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അദ്ദേഹം അതൊന്നും ഗൗനിച്ചില്ല. പിന്നീട് ദിലീപിെൻറ കീ ബോർഡ് സ്പർശത്തിലായിരുന്നു അർജുനൻമാഷിെൻറ ഈണങ്ങളിലേറെയും പിറവി കൊണ്ടത്. അർജുനൻ മാഷിെൻറ നിർലോഭ പിന്തുണയിൽ അവനിലെ പ്രതിഭ വളർന്നു പന്തലിച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചത് എ.ആർ. റഹ്മാൻ എന്ന വിശ്വപ്രസിദ്ധ സംഗീത സംവിധായകനെയായിരുന്നു. പഴയ ദിലീപാണ് പിൽക്കാലത്ത് റഹ്മാൻ ആയി വളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.