ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോങ്കര്‍  ( 84 ) അന്തരിച്ചു. മുംബൈയിലെ വസതിയില്‍ രാത്രി 9.30 നായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതശാഖയിലെ ഏറ്റവും മുതിര്‍ന്ന സംഗീതജ്ഞയാണ് വിടവാങ്ങുന്നത്. മാതാവ് മുഗുഭായികുര്‍ദികറില്‍ നിന്നാണ് കിഷോരി സംഗീതമഭ്യസിച്ചത്. ആഗ്ര ഖരാനയിൽ അന്‍വര്‍ഹുസൈനാണ് കിഷോരിയുടെ ഗുരു. ഭാവാര്‍ദ്രമായ  ആലാപനമാണ് കിഷോരി സംഗീതത്തിന്റെ ജീവന്‍. 

Tags:    
News Summary - Ace Hindustani classical vocalist Kishori Amonkar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.