കൊല്‍ക്കത്ത: പ്രമുഖ ഷെഹ്നായി സംഗീതജ്ഞന്‍ ഉസ്താദ് അലി അഹ്മദ് ഹുസൈന്‍ ഖാന്‍ (77) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം. 1939ല്‍ ജനിച്ച ഖാന്‍ ബനാറസ് ഖരാന ശാഖയുടെ പ്രതിനിധിയായിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം അനന്യമായ ശൈലിയിലൂടെ ഷെഹ്നായി സംഗീതത്തിന് പുതിയ ഭാവം നല്‍കി.
ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും പ്രമുഖ വേദികളില്‍ പരിപാടികള്‍ നടത്തിയ അദ്ദേഹം 2009ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി. ദൂരദര്‍ശന്‍െറ സിഗ്നേച്ചര്‍ ട്യൂണ്‍ ഇദ്ദേഹത്തിന്‍െറ സംഭാവനയായിരുന്നു. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്. മരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.