സൈക്കിൾ നന്നാക്കാനെത്തിയ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 58കാരൻ അറസ്റ്റിൽ

ശാസ്താംകോട്ട: പോരുവഴി വടക്കേമുറിയിൽ സൈക്കിൾ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 58കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ. പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരിൽ പുത്തൻ വീട്ടിൽ തോമസാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പെൺകുട്ടി സൈക്കിൾ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അതിക്രമം. രക്ഷപ്പെടുന്നതിനി​ടെ, നിലത്തുവീണ് കുട്ടിയുടെ കാലിന് പരിക്കേറ്റു.

ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐമാരായ രാജൻ ബാബു, കൊച്ചുകോശി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ഫോണിലൂടെ അശ്ലീലച്ചുവയിൽ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പോരുവഴി പള്ളിമുറി ഇട്ടുകെട്ടുംവിള പടിഞ്ഞാറ്റതിൽ സജാദിനെ (22) ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - A 58 year old man was arrested for trying to molest an 11year old girl who came to repair her bicycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.