Posted On
date_range Updated On
date_range ഐശ്വര്യ കേരള യാത്രയിൽ മുനീറില്ല; പരസ്യവിമർശനവുമായി യൂത്ത് ലീഗ്
കോഴിക്കോട്: രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിെൻറ ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനെ തഴഞ്ഞതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പരസ്യവിമർശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റൻ, സ്വാഭാവികമായും പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ലീഡർ ആയ ഡോ. എം.കെ. മുനീറിനെ ജാഥയുടെ ഉപനായകൻ ആക്കിയില്ലെങ്കിലും കോ-ഒാർഡിനേറ്റർമാരിലെങ്കിലും ഉൾപ്പെടുത്തേണ്ടതല്ലേ എന്ന് ആഷിഖ് ചെലവൂർ ഫേസ്ബുക്കിലൂടെ ചോദിച്ചു.
ഐശ്വര്യ കേരള യാത്ര പോസ്റ്ററിൽ മുനീർ ഇല്ല. ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്. കഴിഞ്ഞ നാലര വർഷക്കാലം പ്രതിപക്ഷനിരയിൽ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനീറിനെ ഉൾക്കൊള്ളിക്കാതിരിക്കുന്നത് അനീതിയാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.