തൃശൂർ: വിബ്ജിയോർ അന്താരാഷ്ട്ര ഡോക്യുമെൻററി ചലച്ചിത്രോത്സവം (മഴവിൽമേള) നവംബ ർ ഏഴ് മുതൽ 10 വരെ സാഹിത്യ അക്കാദമിയിൽ നടത്തും. ‘റീബൂട്ടിങ് ന്യൂ ഇന്ത്യ’ എന്നതാണ് പ്ര മേയം.
ചരിത്രത്തെ വളച്ചൊടിച്ചും പ്രത്യേക ജനവിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് പുറത ്താക്കിയും എല്ലാവർക്കും അവകാശപ്പെട്ട വിഭവ സമ്പത്ത് കോർപറേറ്റുകൾക്ക് തീറെഴുതിയും നിർമിക്കാൻ ശ്രമിക്കുന്ന പുതിയ ഇന്ത്യയുടെ രൂപഭാവങ്ങളെ പാർശ്വവത്കൃത വിഭാഗങ്ങൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന പരിശോധന കൂടിയാണ് നടത്തുന്നതെന്ന് സംഘാടക സമിതി അധ്യക്ഷൻ രാജാജി മാത്യു തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
18 മണിക്കൂറാണ് പ്രദർശന സമയം. ആർപി അമുദൻ, പി. ബാബുരാജ്, കസ്തൂരി ബസു എന്നിവരാണ് ക്യുറേറ്റർമാർ.
ഡോക്യുമെൻററികൾ, ഹ്രസ്വകഥാചിത്രങ്ങൾ, ആനിമേഷൻ ചിത്രങ്ങൾ, സംഗീത ആൽബങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ഏഴിന് രാവിലെ സിനിമ പ്രദർശനത്തോടെ തുടങ്ങും. അന്ന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനവും സി. ശരത്ചന്ദ്രൻ അനുസ്മരണവും നടക്കും.
ദിവസവും രാവിലെ ഒമ്പതിന് പ്രദർശനം തുടങ്ങും. ഡെലിഗേറ്റ് പാസിനും മറ്റ് വിവരങ്ങൾക്കും 94470 00830, 95678 39494 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ആശാ ആച്ചി ജോസഫ്, നാഷണൽ കോ ഓഡിനേറ്റർ ഫാ. ബെന്നി ബെനഡിക്ടും പ്രസിഡൻറ് ലെസ്ലി സഹജ അഗസ്റ്റ്യനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.