അംഗീകാരം അഭിനയ ജീവിതത്തിന്​ കരുത്തേകും –സുരഭി ലക്ഷ്​മി

കോഴിക്കോട്​: അംഗീകാരം ത​ന്‍െറ അഭിനയ ജീവിതത്തിന്​ കൂടുതല്‍ കരുത്തുപകരുമെന്ന്​ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടി സുരഭി ലക്ഷ്​മി. എല്ലാ വേഷങ്ങളും മികവോടെ ചെയ്യാനുള്ള ഊര്‍ജമായി അവാര്‍ഡിനെ കാണുന്നു. ആദ്യഘട്ടത്തില്‍ അംഗീകാരമൊന്നും പ്രതീക്ഷിച്ചിരുന്നില്ളെങ്കിലും അവസാനവട്ടത്തിലത്തെിയപ്പോള്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.ലഭിച്ച അംഗീകാരം എ​ന്‍െറ നാടിനും ഗുരുനാഥന്മാര്‍ക്കും സമര്‍പ്പിക്കുന്നു -നരിക്കുനി സ്വദേശിയായ സുരഭി പറഞ്ഞു.  

അനില്‍തോമസ് സംവിധാനം ചെയ്​ത ‘മിന്നാമിനുങ്ങി’ലെ അഭി​നയത്തിനാണ്​ സുരഭിക്ക്​ അംഗീകാരം ലഭിച്ചത്​. കേരള ഫിലിം ക്രിട്ടിക്​ അവാര്‍ഡില്‍ മികച്ച രണ്ടാമ​ത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ്​ സംസ്ഥാന സര്‍ക്കാറി​ന്‍െറതന്നെ അംഗീകാരം കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ നാടകത്തില്‍ ഗവേഷണം ചെയ്യുന്ന സുരഭിയെ തേടിയത്തെിയത്​.  ഫിലിം ക്രിട്ടിക്​ അവാര്‍ഡില്‍ സുരഭിക്ക്​ തൊട്ടുമുന്നിലുള്ളത്​ തെന്നിന്ത്യന്‍ നടി നയന്‍താരയാണ്.

2010ല്‍ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനവും, 2016ല്‍ ബോംബെ ടെയ്​ലേഴ്​സ് എന്നീ നാടകങ്ങളിലെ അഭിനയത്തിന്​ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഇതുരണ്ടും സംവിധാനം ചെയ്​തത്​ കെ. വിനോദ്​കുമാറാണ്​. അബൂദബി തിയറ്റര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ്​, അമൃത ടി.വി ബെസ്റ്റ്​ ആക്​ടര്‍ അവാര്‍ഡ്​ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വേറെയും ലഭിച്ചിട്ടുണ്ട്​.

340 എപ്പിസോഡ്​ പൂര്‍ത്തിയാകുന്ന മീഡിയവണ്‍ ചാനലിലെ എം80 മൂസ സീരിയലില്‍ വിനോദ്​ കോവൂരിനൊപ്പം പാത്തു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതാണ്​ സുരഭിയെ ജനപ്രിയ താരമാക്കിയത്​. ശാന്താദേവി പുരസ്കാരം, ഫ്ളവേഴ്​സ് ടി.വിയുടെ ബെസ്റ്റ്​ കൊമേഡിയന്‍ അവാര്‍ഡ്​ എന്നിവ ഇതിലെ അഭിനയത്തിന്​ ലഭിച്ചു.  പരേതനായ കെ.പി. ആണ്ടിയുടെയും രാധയുടെയും മകളാണ്​.

Tags:    
News Summary - surabhi lakshmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.