‘അവരുടെ ചിരിയാണ്​ എൻെറ സന്തോഷം’- തൊഴിലാളികൾക്കായി വീണ്ടും സോനൂ സൂദിൻെറ വിമാനം

മുംബൈ: അന്തർസംസ്​ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർ​ട്ടേഡ്​ ഫ്ലൈറ്റൊരുക്കി ബോളിവുഡ്​ നടൻ സോനു സൂദ്​. നടൻ പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173 തൊഴിലാളികൾ മുംബൈയിൽ നിന്ന്​ ഡെറാഡൂണിലെത്തി. ഉച്ചക്ക്​ 1.57ന്​ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം വൈകീട്ട്​ 4.41ന്​ ഡെറാഡൂണിലെ ജോളി ഗ്രാൻഡ്​ വിമാനത്താവളത്തിലെത്തി. 

‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ കൂടുതൽ പേരും. വീട്ടുകാരെയും കൂട്ടുകാരെയും കാണാനായി അവർ പറക്കുന്നത്​ കാണു​േമ്പാൾ എനിക്ക്​ വളരെ സന്തോഷം തോന്നുന്നു’- സോനു സൂദ്​ പറഞ്ഞു. ഭാവിയിൽ തൊഴിലാളികളെ സഹായിക്കാനായി കൂടുതൽ വിമാനങ്ങൾ പറത്താനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ആഴ്​ചയാണ്​ കേരളത്തിൽ കുടുങ്ങിക്കിടന്ന 167 അന്തർസംസ്​ഥാന തൊഴിലാളികളെ സ്വന്തം ചെലവിൽ നടൻ വിമാനത്തിൽ നാട്ടിലെത്തിച്ചത്​. എറണാകുളത്തെ ഒരു വസ്ത്ര നിർമാണ ഫാക്​ടറിയിൽ തുന്നൽ ജോലി ചെയ്​തിരുന്ന സ്ത്രീകൾക്കാണ്​ അന്ന്​ സോനു സൂദിൻെറ സഹായം ലഭ്യമായത്. ഭുവനേശ്വറിലുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരുടെ ദുരവസ്​ഥയെപറ്റി നടൻ അറിയാൻ ഇടയായത്​. 

നേരത്തേ മഹാരാഷ്ട്രയിലും കർണാടകയിലും കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സോനു സൂദ് ബസ് സർവീസുകൾ ഒരുക്കിയിരുന്നു. പഞ്ചാബിലെ ഡോക്​ടർമാർക്ക്​ 1500 പി.പി.ഇ കിറ്റുകളും വിതരണം ചെയ്​ത ഇദ്ദേഹം ആരോഗ്യപ്രവർത്തകർക്ക്​ താമസ സൗകര്യമൊരുക്കാൻ മുംബൈയിലെ ഹോട്ടൽ വിട്ടു​നൽകിയും​ കൈയ്യടി നേടിയിരുന്നു.
 

Tags:    
News Summary - Sonu Sood funds another chartered flight for migrant workers- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.